പാലക്കാട്: ആര്‍എസ്എസ് മുന്‍ കാര്യകര്‍ത്താവിനെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ വെട്ടിക്കൊന്നു. ആര്‍എസ്എസ് പാലക്കാട് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്‍ (45) ആണ് കൊല്ലപ്പെട്ടത്. സ മേലാമുറിയിലെ അദേഹത്തിന്റെ സ്ഥാപനമായ എസ്‌കെഎസ് ആട്ടോമൊബൈല്‍സില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.
ബൈക്കിലെത്തിയ രണ്ടുപേര്‍ കടയില്‍ കയറി ആക്രമിക്കുകയായിരുന്നു. പള്ളിപ്പുറം സ്‌കൂളിനടുത്താണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അദേഹത്തെ പാലക്കാട്ടെ തങ്കം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. മാവേലിക്കര, ബാലുശ്ശേരി ഭാഗങ്ങളില്‍ മുന്‍ പ്രചാരകനായിരുന്നു.
മൂത്തന്‍തറ കര്‍ണകയമ്മന്‍ എച്ച്എസ്എസിലെ അധ്യാപിക ഗോപിക ഭാര്യയാണ്. മകള്‍ നവനീത
Discussion about this post