ലഖ്‌നൗ: പ്രതിരോധവും പ്രത്യാക്രമണവും ഒരുപോലെ വശമുണ്ടായിരുന്ന സംഘാടകനായിരുന്നു മദന്‍ദാസ് ദേവിയെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ്‌ജോഷി. അങ്ങേയറ്റം സുതാര്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആര്‍എസ്എസ് അവധ് പ്രാന്തിന്റെ ആഭിമുഖ്യത്തില്‍ നിരാല നഗറിലെ മാധവഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി സഭയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ജോഷി.
കാര്യങ്ങളെ സമഗ്രതയില്‍ മനസിലാക്കുകയും പറയേണ്ടത് പറയുകയും ചെയ്യുന്നത് മദന്‍ജിയുടെ പ്രത്യേകതയായിരുന്നു. പ്രവര്‍ത്തകരെ വളര്‍ത്തുന്നതിലും വ്യക്തിത്വ വികസനത്തിലും വേണ്ടത്ര സമയം നല്കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. തെറ്റ് തിരുത്താനുള്ള സമയം അദ്ദേഹം നല്കി. ഓരോ വ്യക്തിക്കും രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ ക്യത്യമായ പങ്കാളിത്തമുണ്ടകണമെന്ന് അദ്ദേഹം ചിന്തിച്ചു. വീഴ്ചയില്‍ അനുതപിക്കുന്നവരെ എവിടെയും കാണാന്‍ ലഭിക്കും, പക്ഷേ വീഴാതിരിക്കാന്‍ മറ്റുള്ളവരുടെ ഒപ്പം നിന്ന് തുണ ചെയ്യുന്നവര്‍ മദന്‍ജിയെ പോലെ കൂടുതല്‍ ഉണ്ടാകണം, സുരേഷ് ജോഷി പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് സാന്ത്വരഞ്ജന്‍, ഉത്തര്‍ ഉപമുഖ്യമന്ത്രി ബൃജേഷ് പാഠക്, എബിവിപി ദേശീയ അദ്ധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post