വനമേഖലയിലെ ആതുരസേവന പ്രവർത്തനങ്ങൾക്കായി സേവാഭാരതി തുടക്കം കുറിച്ച സുഗതം പദ്ധതി വനവാസികൾക്ക് ആശ്വാസമാകുന്നു. വനവാസി ഊരുകളിൽ നടത്തി വരുന്ന ചികിത്സ ക്യാമ്പുകളിലെത്തുന്ന സനവാസികൾക്ക് പൂർണ്ണ ചികിത്സ ഉറപ്പാക്കിയാണ് സേവാഭാരതി മുന്നേറുന്നത്.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അന്തരിച്ച കവയത്രി സുഗതകുമാരിയുടെ ഓർമ്മ പുതുക്കി സേവാഭാരതി സുഹൃദം പദ്ധതിക്ക് തുടക്കം കുറിച്ചത്. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസിൽ ഡോക്ടേഴ്സ് സംഘം വനമേഖലയിൽ സഞ്ചരിച്ച് കിടപ്പിലായ രോഗികൾക്ക° ഉൾപ്പെടെ ചികിത്സ ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനമേഖലയിലെ വിവിധ സെറ്റിൽമെൻ്റ് കോളനികളിൽ വസിക്കുന്ന വനവാസികൾക്ക് ചികിത്സ നൽകാനും പദ്ധതിയിലൂടെ സേവാഭാരതിക്ക് കഴിഞ്ഞു.
മൂന്ന് മാസം കൊണ്ട് രണ്ടായിരത്തോളം വനവാസികളായ രോഗികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നത്. ആഴ്ച തോറുമാണ് ഡോക്ടേഴ്സ് സംഘം വനമേഖലയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പെരിങ്ങമല പഞ്ചായത്തിലെ കൊന്നമൂട് സെറ്റിൽമെൻ്റ് കോളനിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. നൂറോളം രോഗബാധിതരാണ് ഇവിടെ ചികിത്സ തേടിയത്.
കിടപ്പിലായ രോഗികളെ ക്യാമ്പിലെത്തിക്കുന്നതിലും സേവാഭാരതി പ്രാദേശിക പ്രവർത്തകർ സജീവമായി. സേവാഭാരതി സംസ്ഥാന പ്രസിഡൻ്റ് ഡോക്ടർ രഞ്ജിത് ഹരിയാണ് വൈദ്യ പരിശോധനകൾക്ക് നേതൃത്വം വഹിക്കുന്നത്. ക്യാമ്പിലെ പരിശോധനയിൽ വിദഗ്ധ ചികിത്സ വേണ്ട വരെ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റും. രോഗ പരിശോധനയ്ക്ക് പുറമെ അത്യാവശ്യം വേണ്ട മരുന്നുകളും ക്യാമ്പിൽ നിന്നു തന്നെ നൽകി വരുന്നു.
ക്യാമ്പിൽ വെച്ച് ലഭിക്കാത്ത മരുന്നുകൾ സേവാഭാരതി പ്രവർത്തകർ പുറമെ നിന്നും വാങ്ങി രോഗികൾക്ക് എത്തിച്ചു കൊടുക്കും മാത്രവുമല്ല സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റുന്ന വിദഗ്ധ ചികിത്സ ലഭിക്കേണ്ട രോഗികളിൽ ചില രോഗങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ കുറിച്ച് നൽകുന്ന ടെസ്റ്റുകൾ നടത്താൻ കാലതാമസം നേരിടുകയാണെങ്കിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ അത്തരം ടെസ്റ്റുകളും ധ്രുതഗതിയിൽ സൗജന്യമായി നടത്തുന്നുണ്ട്. ഗ്യാസ്ട്രോ , ദന്തൽ രോഗങ്ങൾക്കുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടത്തുന്നത്. കുമാരപുരത്തെ ഗ്യാസ്ട്രോ സെൻ്റർ ക്ലീനിക്, നെടുമങ്ങാട് സ്റ്റാർ ദന്തൽ ക്ലീനിക്, ശാസ്തമംഗലം ശാസ്താ ദന്തൽ ക്ലീനിക് എന്നീ സ്വകാര്യ സ്ഥാപനങ്ങളാണ് സേവാഭാരതിക്ക് വേണ്ടി ജില്ലയിൽ വനവാസികൾക്ക് സൗജന്യ ടെസ്റ്റുകൾ നടത്തി വരുന്നത്.
കൊന്ന മൂട്ടിൽ നടന്ന സുഗതം പദ്ധതിയുടെ മെഡിക്കൽ ക്യാമ്പിൽ സേവാഭാരതി ജില്ല സെക്രട്ടറി സജിത്, വനമേഖല സംയോജകൻ വിനു കുമാർ എന്നിവർ നേതൃത്യം വഹിച്ചു.
Discussion about this post