കൊച്ചി: ദിവ്യാംഗർക്ക് ഉപകരണങ്ങൾ വിതരണം ചെയ്ത് സക്ഷമ. വിശ്വശാന്തി ഫൗണ്ടേഷൻ സക്ഷമക്ക് നൽകിയ വികലാംഗ സൗഹൃദ ഉപകരണങ്ങൾ നടൻ മോഹൻലാൽ് വിതരണം ചെയ്തു. ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഉപകരണങ്ങൾ ആവശ്യമുള്ളവർക്ക് വീടുകളിൽ എത്തിച്ചു നൽകും. ഭിന്നശേഷിയുളളവരുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ.
ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം സാമാന്യ സമൂഹത്തേക്കാൾ ആശയും ആവേശവും പകർന്നു നൽകിയതും, നൽകുന്നതും ഭിന്നശേഷി സമൂഹത്തിനാണ്. തന്‍റെ പരിമിതികൾ മറികടക്കാൻ ശാസ്ത്രവും , സാങ്കേതിക വിദ്യയും ഭിന്നശേഷി സമൂഹത്തിന്‍റെ തോളോട് തോൾ ചേർന്നു നിൽക്കുന്നുണ്ടെന്ന് ഡോ നാരായൺ പറഞ്ഞു. കൃത്രിമ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് അമിത വേദനയും, കഷ്ടതയും കുറച്ച് അനായാസകരമായ ജീവിതം നയിക്കുവാൻ തക്കവണ്ണം ഈ രംഗത്ത് ലോകം പുരോഗതി നേടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണം ചെയ്ത ഉപകരണങ്ങൾ ദിവ്യാംഗനർക്ക് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post