തിരുവനന്തപുരം: സേവാഭാരതിയുടെ സേവാനിധി സമര്‍പ്പണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ്. സമര്‍പ്പണ നിധി ആര്‍ ശ്രീലേഖയില്‍ നിന്നും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്.സേതുമാധവന്‍ ഏറ്റുവാങ്ങി.
സേവാഭാരതി സമൂഹത്തിന്‍റെ ഉന്നമനമാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സംഘടനയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാരണമാണ്. സേവാഭാരതിയുടെ നിധി സമാഹരണത്തില്‍ പങ്കാളിയായതില്‍ വളരെയധികം സന്തോഷിക്കുന്നുവെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.
സമൂഹത്തില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന ജനവിഭാങ്ങളെ സഹായിക്കുക എന്നതുമാത്രമല്ല, അവരെ മുന്‍ധാരയിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരുകയെന്നതാണ് സേവാഭാരതിയുടെ ലക്ഷ്യമെന്ന് എസ്. സേതുമാധവന്‍ പറഞ്ഞു. അവരുടെ ജീവിത നിലവാരം ഉയര്‍ത്തി ഭാവിയിലെ സേവനദാതാക്കളാക്കി മാറ്റുകയാണ് വേണ്ടത്. അതിലേക്കുള്ള പരിശ്രമത്തിലാണ് സേവാഭാരതി എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post