മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ് കളിക്കും. നടുവേദനയെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയില്‍ പറഞ്ഞു.
വലംകൈയ്യന്‍ പേസറായ സിറാജ് അഞ്ച് ട്വന്റി20 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ഇതുവരെ സ്വന്തമാക്കിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ധര്‍മശാലയില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ട്വന്റി20 മത്സരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്‍റെ സമഗ്ര വിജയം നേടിയിരുന്നു. രണ്ടും മൂന്നും മത്സരങ്ങള്‍ നാളെ ഗുവാഹത്തിയിലും നാലിന് ഇന്‍ഡോറിലും നടക്കും.
Discussion about this post