ടോക്കിയോ ഒളിമ്പിക്‌സിൽ 49 കി. ഗ്രാം വിഭാഗത്തിലെ ഇന്ത്യയുടെ ഭാരോദ്വഹന ജേതാവ് മീരാഭായ് ചാനു ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിക്കും. സെപ്റ്റംബറിൽ സൗദി അറേബ്യയിലെ റിയാദിൽ വച്ചാണ് ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ്. 2024 പാരിസ് ഒളിമ്പിക്‌സിലേക്കുളള യോഗ്യത മത്സരമാണ് റിയാദിലേത്.
49 കി. ഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു മത്സരിക്കുക. മീരാഭായ് ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തിൽ ബിന്ധ്യ റാണി ദേവി(55), അചിന്ത ഷീലി(73), ശുഭം തോഡ്കർ(61), നാരായണ അജിത് (73)എന്നിവർ വിവിധ വിഭാഗങ്ങളിൽ മത്സരിക്കും. 2021 ലെ കോമൺവെൽത്ത് മെഡൽ ജേതാവാണ് ബിന്ധ്യ റാണി ദേവി. നിലവിലെ ദേശീയ ചാമ്പ്യൻ നാരായണ അജിത്ത്. കോമൺവെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 7 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ശുഭം തോറും ഇന്ത്യയ്‌ക്കായി മത്സരരംഗത്തുണ്ടാകും.
യൂത്ത് ഒളിമ്പിക് ഗെയിംസ് ചാമ്പ്യൻ ജെറമി ലാൽറിന്നുംഗ പരിക്ക് മൂലം ട്രയൽസ് നഷ്ടമായതിനെ തുടർന്ന് 2023 ലെ ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകില്ല . 2023-ൽ റിയാദിൽ നടക്കുന്ന ലോക വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മീരാഭായ് ചാനുവിന്റെ ഈ വർഷത്തെ രണ്ടാമത്തെ മത്സരമാണ്.മണിപ്പൂരിൽ നിന്നുള്ള 28 കാരനായ ലിഫ്റ്റർ ഇടുപ്പിനേറ്റ പരിക്കിൽ നിന്ന് മുക്തമായതിന് ശേഷം മേയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് ആറാം സ്ഥാനത്തെത്തിയിരുന്നു.
2023ലെ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് 2023ലെ ഏഷ്യൻ ഗെയിംസിന്റെ മുന്നോടിയാണ്. ശുഭം ടോർ ഒഴികെയുളള മറ്റുളള താരങ്ങൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ഷൗവിൽ ഏഷ്്യൻ ഗെയീംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
Discussion about this post