ന്യൂയോര്‍ക്ക്: ലോക സാമ്പത്തികശക്തിയില്‍ ബ്രിട്ടനെ പിന്തള്ളി ഇന്ത്യന്‍ കുതിപ്പ്. മികച്ച സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ജീവിതച്ചെലവിന്‍റെ ആധിക്യവും നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പവും കൊണ്ട് തകര്‍ന്ന ഇംഗ്ലണ്ട് ആറാം സ്ഥാനത്തേക്ക് വീണു. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. പത്ത് വര്‍ഷം മുമ്പ് സാമ്പത്തിക ശക്തിയില്‍ ഇന്ത്യയുടെ സ്ഥാനം പതിനൊന്ന് ആയിരുന്നു. ബ്രിട്ടന്റേത് അഞ്ചും.
2021 ലെ അവസാന മൂന്ന് മാസങ്ങളില്‍ യുകെയെ മറികടന്നാണ് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത്. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയുള്ളതാണ് കണക്കെടുപ്പ്. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ത്തന്നെ ഇന്ത്യ മുന്നിലെത്തി.
ബ്രിട്ടന്‍ തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയെ തെരെഞ്ഞടുക്കാനിരിക്കെയാണ് സാമ്പത്തികരംഗത്ത് ഇടിവുണ്ടായത്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും മുന്‍ ചാന്‍സലര്‍ റിഷി സുനക്കുമാണ് മത്സര രംഗത്ത്. ഇപ്പോഴത്തെ പണപ്പെരുപ്പം 2024 വരെ നീണ്ടുനില്‍ക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ മുന്നറിയിപ്പ് പുതിയ പ്രധാനമന്ത്രി നേരിടാന്‍ പോകുന്ന വെല്ലുവിളിയാകും.
അതേസമയം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം തന്നെ ഏഴ് ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ പാദത്തില്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ ലോകമെമ്പാടും പ്രകടമായ കുതിപ്പ് എംഎസ്സിഐ എമര്‍ജിങ് മാര്‍ക്കറ്റ്സ് ഇന്‍ഡക്സില്‍ രാജ്യത്തെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ചൈനയാണ് ഒന്നാമത്.
Discussion about this post