മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ സ്വാമി വിവേകാന്ദന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർല. ലാറ്റിൻ അമേരിക്കയിലെ സ്വാമിജിയുടെ ആദ്യത്തെ പ്രതിമയാണ് ബിർലാ അനാച്ഛാദനം ചെയ്തത്. പ്രതിമ സമർപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും രാജ്യത്ത് മാറ്റങ്ങൾക്കായി പരിശ്രമിക്കുന്നവർക്ക് പ്രചോദനമാകും സ്വാമി വിവേകാനന്ദന്‍റെ ദർശനങ്ങളെന്നും സ്പീക്കർ ട്വിറ്ററിൽ കുറിച്ചു.
ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന കാർഷിക സർവകലാശാലയായ ചാപ്പിംഗോ സർവകലാശാല സന്ദർശനത്തിനെത്തിയ വേളയിലാണ് ബിർല പ്രതിമ അനാച്ഛാദനം നടത്തിയത്. സർവകലാശാല ക്യാമ്പസിൽ സ്വാതന്ത്ര്യസമര സേനാനി ഡോ. പാണ്ഡുരംഗ് ഖാൻഖോജെയുടെ പ്രതിമയും അനാച്ഛാദവും ചെയ്തു.
മെക്‌സിക്കോയിലെ ചേംബർ ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റിന്‍റെ അദ്ധ്യക്ഷതയിൽ ഇരുവരും സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. പാർലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും ചർച്ചയയിൽ വ്യക്തമാക്കി. നേരത്തെ മെക്‌സിക്കൻ പാർലമെന്റെ് കോംപ്ലക്‌സിൽ ഇന്ത്യ-മെക്‌സിക്കോ സൗഹൃദ ഉദ്യാനം ഓം ബിർല ഉദ്ഘാടനം ചെയ്തിരുന്നു.തുടർന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കുമെന്നും ബിർല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post