കാസര്‍കോട്: അമ്മയുടെ ഭാഷയല്ല യഥാര്‍ത്ഥ മാതൃഭാഷ. നാം സ്വപ്നം കാണുന്ന ഭാഷയാണ് മാതൃഭാഷയെന്ന് നോവലിസ്റ്റ് പ്രശാന്ത്ബാബു കൈതപ്രം പറഞ്ഞു. തപസ്യകലാസാഹിത്യ വേദി കാസര്‍കോടിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കന്നട, തുളു, ഹവ്യക, എന്നീഭാഷകളില്‍ നിന്നുള്ള ചെറുകഥകളുടെ വിവര്‍ത്തനമായ കാസറഗോഡ് കഥകള്‍ എന്ന പുസ്തകം പ്രകാശനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രത്തിന്‍റെ സംസ്‌കൃതി നിലനിര്‍ത്തുന്നത് സാഹിത്യത്തിലൂടെയാണ്. ഭരണഘടന കൊണ്ട് രാഷ്ട്രത്തെ പൂര്‍ണമായും നിര്‍മ്മിക്കപ്പെടാന്‍ സാധിക്കില്ല. ഭാരതനിര്‍മ്മാണം സാഹിത്യത്തിലൂടെയാണ് പൂര്‍ണമാവുന്നത്. കലോചിതമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് സാഹിത്യം. പരിമിതമായ ഭാഷയില്‍ രൂപപ്പെടുന്ന സാഹിത്യങ്ങള്‍ പുറം ലോകം അറിയുന്നത് വിരളമാണ്. മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അതിന് സ്വീകാര്യത കൂടുന്നത്. ലോകം മുഴുവനും ഒന്നാണെന്നും സഹോദ്യസങ്കല്‍പത്തിലധിഷ്ഠിതമാണെന്നും തിരിച്ചറിയുന്നത് വിവര്‍ത്തന സാഹിത്യത്തിലൂടെയാണ്. സാഹിത്യത്തിലൂടെ പലഭാഷകള്‍ അറിയാന്‍ സാധിക്കുന്നു. അതിലൂടെ സാസ്‌കാരിക പൈതൃകവും മനസിലാക്കാനും ഉള്‍കൊള്ളാനും സാധിക്കുന്നുവെന്ന് പ്രശാന്ത് കൈതപ്രം പറഞ്ഞു.തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ് കെ.ബാലചന്ദ്രന്‍ അദ്ധ്യക്ഷനായി. ചിന്‍മയമിഷന്‍ കേരള ഘടകം മേധാവി സ്വാമി വിഭിക്താനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി.പുസ്തകത്തിന്‍റെ അവതാരകനും സാഹിത്യ നിരൂപകനുമാ ഡോ.ശിവപ്രസാദ് മുഖ്യതിഥിയായി. തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി ടി.ശ്രീജിത്ത് ,നോവലിസ്റ്റ് പ്രശാന്ത്ബാബു കൈതപ്രത്തില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി.തപസ്യ കലാ സാഹിത്യവേദി ജില്ലാ കാര്യദ്ധ്യക്ഷന്‍ പ്രൊഫ.ഡോ.ചന്ദ്രശേഖരന്‍ മേലത്ത് ആദ്യ വില്‍പന സ്വീകരിച്ചു. എഴുത്തുകാരായ ഡോ.ബാലകൃഷ്ണ ഹൊസങ്കടി, ശശി ഭാട്യ, അക്ഷതാരാജ് പെര്‍ള, സ്‌നേഹലത ദിവാകര്‍, എം.വി.അശോകന്‍, കാര്‍ത്തിക് പഡ്രെ തുടങ്ങിയവര്‍ സംസാരിച്ചു. തപസ്യ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി എ.വി.സദാനന്ദന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം എം.വി.ശൈലേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Discussion about this post