കീവ്(ഉക്രൈന്‍): റഷ്യയില്‍ നിന്ന് ഉക്രൈന്‍ തിരിച്ചുപിടിച്ച കിഴക്കന്‍ നഗരമായ ഇസിയത്തിന് പുറത്തുള്ള വനത്തില്‍ 440 ലധികം മൃതദേഹങ്ങള്‍ അടങ്ങിയ ഒരു ശ്മശാനം അധികൃതര്‍ കണ്ടെത്തി, ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലെന്‍സ്‌കി രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തിലാണിത് അറിയിച്ചത്.
കൂട്ടക്കൊലകള്‍ നടത്തുന്ന റഷ്യ മൃതശരീരങ്ങളെയും അപമാനിക്കുകയാണെന്നും അവരെ ലോകം തിരിച്ചറിയണമെന്നും സെലെന്‍സ്‌കി പറഞ്ഞു. ‘ബുച്ച, മരിയുപോള്‍, ഇപ്പോള്‍, ഇസിയം. റഷ്യ എല്ലായിടത്തും അവര്‍ ഇതാണ് ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി അവസാനത്തോടെ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍, നൂറുകണക്കിന് പൗരന്മാരെ ബുച്ചയിലെ കൂട്ടക്കുഴിമാടങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഉക്രൈന്റെ പ്രചരണം മാത്രമാണെന്ന് റഷ്യ ആരോപിച്ചു.
Discussion about this post