ലണ്ടന്‍: എലിസബത്ത് രാജ്ഞിയെ അവസാനനോക്ക് കാണാന്‍ 13 മണിക്കൂര്‍ ക്യൂ നിന്ന് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ഇരുണ്ട ഫ്‌ളാറ്റ് തൊപ്പിയും സ്യൂട്ടും ധരിച്ചാണ് ആയിരക്കണക്കിനാളുകള്‍ക്കിടയില്‍ ബെക്കാം രാജ്ഞിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1ന് ക്യൂവില്‍ ചേര്‍ന്ന ബെക്കാമിന് വൈകിട്ട് 3.25നാണ് രാജ്ഞിയുടെ ഭൗതിക ശരീരത്തിനടുത്തെത്താനായത്. തല കുനിച്ച് ഒരു നിമിഷം കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷം അദ്ദേഹം മടങ്ങി.
ബ്രിട്ടീഷ് ജനതയെ ഒരുമിച്ച് ജീവിക്കാന്‍ പ്രേരിപ്പിച്ച മഹതിക്ക് ആദരാഞ്ജലികളേകാനാണ് സാധാരണക്കാരനായി ക്യൂവില്‍ അണിചേര്‍ന്നതെന്ന് ബെക്കാം പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എഴുപതുവര്‍ഷത്തെ അവരുടെ ഭരണകാലത്തിനിടയില്‍ പല തവണ നേരിട്ട് കണ്ടിട്ടുണ്ട്. വിയോഗം അനിവാര്യമാണെങ്കിളും അത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏഴരലക്ഷത്തോളം പേരെയാണ് 19 വരെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post