കാലിഫോര്‍ണിയ: പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കാലിഫോര്‍ണിയയിലെ ഇര്‍വിനില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രചാരണ സമിതിയുടെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം നിയന്ത്രണാതീതമായി അതിവേഗം മാറുകയാണെന്നും ആണവായുധ ഭീഷണി നിലനില്‍ക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. വിവേകമില്ലാത്ത രാജ്യമാണ് പാകിസ്ഥാന്‍. സ്വന്തം ആയുധങ്ങളില്‍ പോലും നിയന്ത്രണമില്ലാത്തവര്‍. ലോകത്തിന്‍റെ മാറ്റത്തിന് ഏതെങ്കിലും ഒരു വ്യക്തിയോ ഒരു രാഷ്ട്രമോ കാരണമല്ല, ബൈഡന്‍ പറഞ്ഞു. നാറ്റോയെ പിളര്‍ത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. അത്തരമൊരു നീക്കത്തെ ചെറുക്കും. അതൊരു തമാശയായി കാണാനാകില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഇടപഴകാനുള്ള ചുമതല മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. അമേരിക്കയിലെ മറ്റേതൊരു നേതാവിനെക്കാളും കൂടുതല്‍ സമയം ഷി ജിന്‍പിങ്ങിനൊപ്പം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബരാക് അങ്ങനെ നിശ്ചയിച്ചതെന്ന് ബൈഡന്‍ പറഞ്ഞു..
Discussion about this post