ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് എണ്ണ വിതരണം പുനരാരംഭിക്കാനുള്ള സന്നദ്ധതയുമായി ഇരു രാജ്യങ്ങളും അവരുടെ ദേശീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി പറഞ്ഞു. ഇറാനിയന്‍ നഗരമായ ഷിറാസിലെ ഷാ-ഇ-ചെറാഗിലെ ഷിയാ പള്ളിയില്‍ ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണ ഇടപാടില്‍ ഇറാനും ഇന്ത്യയും നല്ല സുഹൃത്തുക്കളാണ്. എണ്ണയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യങ്ങള്‍ ഇറാന്‍ നിറവേറ്റുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഉപരോധം ഈ സഹകരണത്തെ ദോഷകരമായി ബാധിച്ചു. സഹകരണം തുടരാന്‍ ഇറാന് ആഗ്രഹമുണ്ട്.
ഭീകര സംഘങ്ങളായ ഇസ്ലാമിക് സ്റ്റേറ്റിനെയും ദാഇഷിനെയും നേരിടാന്‍ മേഖലയിലെ രാജ്യങ്ങളുടെ സംയുക്ത ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്ത ഇലാഹി ഇക്കൂട്ടര്‍ മേഖലയ്ക്കാകെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി.
Discussion about this post