കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സുരക്ഷാ മേധാവി തന്‍റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ബാല്‍ഖ് പ്രവിശ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ബാല്‍ഖ് പ്രവിശ്യയിലെ ഷോള്‍ഗാര ജില്ലയില്‍ താലിബാന്‍ ഭരണകൂടത്തിന്‍റെ സദ്ഗുണത്തിന്‍റെയും ഉപരോധത്തിന്‍റെയും ചുമതലയുള്ള മുല്ല യാസിന്‍ ആണ് തന്‍റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് മറിയം എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ബാല്‍ഖ് പ്രവിശ്യയിലെ താലിബാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംഭവം അംഗീകരിക്കുകയും മുല്ല യാസിന്‍ തന്നെയാണ് കൊലപാതകിയെന്നും പ്രതി കസ്റ്റഡിയിലാണെന്നും വ്യക്തമാക്കി.
താലിബാന്‍ ഭരണാധികരികള്‍ പ്രായപൂര്‍ത്തിയാകാത്ത ഒന്നിലധികം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് പതിവായിരിക്കുകയാണ്. പെണ്‍മക്കളുടെ പിതാവിന് വലിയ തുക നല്‍കിയാണ് ഇത്തരത്തില്‍ വിവാഹങ്ങള്‍ നടക്കുന്നത്. അടുത്തിടെ, ഒരു താലിബാന്‍ കമാന്‍ഡര്‍ തന്‍റെ നവവധുവിനെ സൈനിക ഹെലികോപ്റ്ററില്‍ വീട്ടിലേക്ക് വിവാഹം കഴിച്ചു കൊണ്ടുപോയി. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതുമുതല്‍, അഫ്ഗാന്‍ സ്ത്രീകളുടെ അവസ്ഥ രാജ്യത്ത് പരിതാപകരമായി തുടരുകയാണ്. താലിബാന്‍റെ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ ജീവിതം ഏറ്റവും മോശമായിരിക്കുകയാണെനന്തിന്‍റെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Discussion about this post