ബാലി: ഇന്ത്യയുമായി ആഴത്തിലുള്ള സാമ്പത്തിക ബന്ധമാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കാനും ചൈനയെ ഒഴിവാക്കി ഇന്ത്യയെ ആഗോളവിതരണ ശൃംഖലകൾക്കായി കൂടുതൽ ഉപയോഗപ്പെടുത്താനുമാണ് കാനഡ ആഗ്രഹിക്കുന്നതെന്നാണ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ഇത് സംബന്ധിച്ച ചർച്ചകൾ നടത്താൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും.
നേരത്തെ കാനഡയിൽ ഖാലിസ്ഥാനികളുടെ നേതൃത്വത്തിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കാനഡയോട് ഉടൻ നടപടിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കാനാണ് ജസ്റ്റിൻ ട്രൂഡോയുടെ ശ്രമം.
ഇന്ത്യയുടെ നേതൃത്വവും സ്വാധീനവും ആഗോള തലത്തിൽ കൂടുതൽ വളരുമെന്നാണ് പ്രതീക്ഷയെന്നും സാമ്പത്തിക രംഗത്ത് ചൈനയ്‌ക്ക് ബദൽ വിതരണ ശൃംഖലയായി ഇന്ത്യമാറുമെന്നാണ് കരുതുന്നതെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി ജോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.”ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം ഞങ്ങൾ പരിഗണിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ശ്രദ്ധേയമായ പാതയും ഞങ്ങൾ കണക്കിലെടുക്കണം എന്ന് ജോളി വ്യക്തമാക്കിയിരുന്നു.
Discussion about this post