ഏഞ്ചലല്‍സ്: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം ഒസ്‌കാര്‍ നാമനിര്‍ദേശ പട്ടികയില്‍. 17 മിനിട്ട് ദൈര്‍ഘ്യമുള്ള ‘ദി റെഡ് സ്യൂട്ട്‌കേസ്’ എന്ന ചിത്രമാണ് ചുരുക്കപ്പട്ടികയിലിടം പിടിച്ചത്.
ടെഹ്‌റാനില്‍ നിന്ന് ലക്‌സംബര്‍ഗിലെ വിമാനത്താവളത്തിലെത്തിയ പതിനാറുകാരിയായ ഇറാനിയന്‍ പെണ്‍കുട്ടിയുടെ കഥയാണ് ഇത് പറയുന്നത്. ലക്‌സംബര്‍ഗില്‍ കഴിയുന്ന ഇറാനിയന്‍ സംവിധായകന്‍ സൈറസ് നെഷ്‌വാദാണ് ദി റെഡ് സ്യൂട്ട്‌കേസിന് പിന്നില്‍. ഇസ്ലാമിക ഭരണകൂടത്തിന്റെ ‘വൈറസ്’ തന്റെ ജന്മനാടിന്റെ ‘മനോഹരമായ ശരീരത്തോട്’ എന്താണ് ചെയ്യുന്നതെന്ന് ലോകത്തോടു പറയാനുള്ള അവസരമായാണ് ഈ ചെറിയ ചിത്രത്തെ കാണുന്നതെന്ന് നെഷ്‌വാദ് പറഞ്ഞു.
‘ദി റെഡ് സ്യൂട്ട്‌കേസ്’ ഇറാനിലെ സമീപകാല പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടയതല്ല, അതിനും ഒരു വര്‍ഷം മുമ്പ് ചിത്രീകരിച്ചതാണിത്. ഇറാനില്‍ ആസൂത്രിതമായി പീഡിപ്പിക്കപ്പെടുന്ന ബഹായ് വിഭാഗത്തില്‍പെട്ട തന്റെ കുടുംബം നേരിടുന്ന അനീതികളാണ് പ്രേരണ. ഇറാനിലെ സ്ത്രീകള്‍ക്കുവേണ്ടിയാണ് ഈ ചിത്രം. അവിടെ ഒരു സ്ത്രീക്ക് പുറത്തെവിടെയെങ്കിലും പോകണമെങ്കില്‍ പോലും ഭര്‍ത്താവോ പിതാവോ ഒപ്പുവച്ച സമ്മതപത്രം വേണം. ഹിജാബ് മാത്രമല്ല വിഷയം. സിനിമയിലെ പതിനാറുകാരി ലക്‌സംബര്‍ഗിലെ വിമാനത്താവളത്തില്‍ ഹിജാബില്‍ നിന്ന് പുറത്തുവരുന്നത് ഇസ്ലാമിക മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായാണ്. അതൊരു സന്ദേശമായിരിക്കും: ‘എന്നെ പിന്തുടരൂ, ഹിജാബ് അഴിക്കൂ. ഈ ആധിപത്യം അംഗീകരിക്കരുത്, നമുക്ക് സ്വതന്ത്രരാകാം എന്ന സന്ദേശം.’, നെഷ്‌വാദ് പറഞ്ഞു. ഫ്രഞ്ച് നടി നവെല്ലെ ഇവാദ് ആണ് സിനിമയിലെ നായിക.
Discussion about this post