വാഷിങ്ടണ്‍: അമേരിക്കന്‍ ഹൗസ് പാനലിനെ നിയന്ത്രിക്കാന്‍ നാല് ഇന്ത്യക്കാര്‍. പ്രമീള ജയപാല്‍, അമി ബെറ, രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന എന്നിവരെ മൂന്ന് പ്രധാന ഹൗസ് പാനലുകളില്‍ അംഗങ്ങളായി നിയമിച്ചു, ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ ഇമിഗ്രേഷന്‍ പാനലിലെ റാങ്കിങ് അംഗമായാണ് പ്രമീള ജയപാലിനെ തെരഞ്ഞെടുത്തത്. യുഎസ് ഹൗസ് പാനല്‍ സബകമ്മിറ്റിയുടെ തലപ്പത്തെത്തുന്ന ജന്മം കൊണ്ട് അമേരിക്കക്കാരിയല്ലാത്ത ആദ്യത്തെ ആളാണ് പ്രമീള.
വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ഏഴാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന അമ്പത്തേഴുകാരിയായ പ്രമീള ജയപാല്‍ സോ ലോഫ്‌ഗ്രെന്റെ പിന്‍ഗാമിയായി ഇമിഗ്രേഷന്‍ ഇന്റഗ്രിറ്റി, സെക്യൂരിറ്റി, എന്‍ഫോഴ്സ്മെന്റ് എന്നിവയിലെ സബ്കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
രഹസ്യാന്വേഷണ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎസ് ഹൗസ് കമ്മിറ്റിയിലെ അംഗമായാണ് 57 കാരനായ അമി ബെറയുടെ നിയമനം. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ), നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിഎന്‍ഐ), നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ), മിലിട്ടറി ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ രാജ്യത്തിന്‍റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനാണ് ഇന്റലിജന്‍സ് ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മിറ്റി ചുമത്തിയിരിക്കുന്നത്. ആറ് തവണ കോണ്‍ഗ്രസ് അംഗമായ ബെറ കാലിഫോര്‍ണിയയിലെ സിക്‌സ്ത്ത് കോണ്‍ഗ്രസ് ഡിസ്ട്രിക്ടിനെയാണ് പ്രതിനിധീകരിക്കുന്നത്.
ചൈനയുമായുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹൗസ് കമ്മിറ്റിയിലാണ് രാജാ കൃഷ്ണമൂര്‍ത്തിയെ നിയോഗിച്ചത്. അമേരിക്കയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വിഷയങ്ങളില്‍ തന്ത്രപ്രധാന തീരുമാനങ്ങള്‍ നിര്‍ദേശിക്കുന്ന സമിതിയാണിത്. ഇന്റലിജന്‍സ് ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കൂടിയാണ് കൃഷ്ണമൂര്‍ത്തി.
അമേരിക്കയുടെ സാമ്പത്തിക, സാങ്കേതിക, സുരക്ഷാവിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനായി റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി രൂപം കൊടുത്ത കമ്മിറ്റിയിലാണ് റോ ഖന്ന അംഗമായത്.
49 കാരനായ രാജാ കൃഷ്ണമൂര്‍ത്തി ഇല്ലിനോയിയില്‍ നിന്നുള്ള പ്രതിനിധിയാണ്. 46 കാരനായ ഖന്ന കാലിഫോര്‍ണിയയിലെ 17-ാമത് ഡിസ്ട്രിക്ടിനെയാണ് പ്രതിനിധീകരിക്കുന്നത്.
Discussion about this post