ജനീവ: സ്വിസ് പാര്‍ലമെന്റിന്‍റെ പ്രവേശനകവാടത്തില്‍ സ്‌ഫോടകവസ്തുക്കളുമായി കടന്ന ആളെ പിടികൂടി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് അക്രമി എത്തിയത്. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റും അനുബന്ധ ഓഫീസുകളും ഒഴിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പാര്‍ലമെന്റ് മന്ദിരത്തിന്‍റെ സൗത്ത് ഗേറ്റിലാണ് അക്രമിയെത്തിയത്. ഇയാളുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്ന് ബേണ്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. സ്ഫോടകവസ്തുക്കളുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയുടെ ലക്ഷ്യം വ്യക്തമല്ല.
Discussion about this post