ഇസ്ലാമബാദ്: ഇന്ത്യയിലെ ഭീകരാക്രമണക്കേസിലെ പ്രതികള്‍ ഇപ്പോഴും പാകിസ്ഥാനില്‍ സസുഖം വിലസുകയാണെന്നും അവരെ ഇപ്പോഴും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നിട്ടില്ലെന്നും പാകിസ്ഥാനെ ഓര്‍മ്മിപ്പിച്ച് പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍. പാകിസ്ഥാനില്‍ ചെന്ന്, ലാഹോര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാനോട് ദേഷ്യം തോന്നാന്‍ കാരണങ്ങള്‍ പലതാണ്. ഞങ്ങള്‍ പാക് ഗായിക നുസ്രത്തിന്‍റെ സംഗീത നിശകള്‍ സംഘടിപ്പിച്ചു. പക്ഷെ നിങ്ങള്‍ ലതാ മങ്കേഷ്‌ക്കര്‍ നിശ സംഘടിപ്പിച്ചില്ല. ഞാന്‍ മുംബൈ സ്വദേശിയാണ്. എല്ലാവര്‍ക്കും മുംബൈ ഭീകരാക്രമണത്തെക്കുറിച്ചറിയാം. അക്രമികള്‍ ഈജിപ്തില്‍ നിന്നോ നോര്‍വേയില്‍ നിന്നോ വന്നവരല്ല. അവര്‍ നിങ്ങളുടെ രാജ്യത്ത് ഇപ്പോഴും കറങ്ങി നടക്കുകയാണ്. ആ രോഷം ഇന്ത്യാക്കാരുടെ മനസിലുണ്ട്. നിങ്ങള്‍ അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ ചെന്ന് പാകിസ്ഥാനെ ഉപദേശിച്ച, ജാവേദ് അക്തറിനെ നടി കങ്കണ റണാവത്ത് അഭിനന്ദിച്ചു.
”ജാവേദ് സാബിന്‍റെ കവിതകള്‍ കേള്‍ക്കുമ്പോഴെല്ലാം സരസ്വതി ദേവി അദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ ഉള്ളില്‍ ദൈവികത കുടികൊള്ളണമെങ്കില്‍ അയാളുടെ ഉള്ളില്‍ സത്യം ഉണ്ടായിരിക്കണം.”- കങ്കണ ട്വീറ്റ് ചെയ്തു.
Discussion about this post