ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരുമായി മൂന്നാമത്തെ സംഘം സൗദിയിൽ എത്തി. സുഡാൻ പോർട്ടിൽ നിന്നും ഇന്ത്യൻ വ്യോമസേനയുടെ സി-130 ജി വിമാനത്തിൽ മൂന്നാമത്തെ സംഘത്തെ സൗദിയിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷാദൗത്യം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
വ്യോമസേനയുടെ സി-130 ജി വിമാനത്തിൽ ജിദ്ദയിലെത്തിയ 121 പേരടങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ സംഘത്തെ വി.മുരളീധരൻ സ്വീകരിച്ചിരുന്നു. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ജിദ്ദയിലെത്തിയ ആദ്യ സംഘത്തിൽ 278 പേരാണ് ഉണ്ടായിരുന്നത്. ഐഎൻഎസ് സുമേധയിലാണ് ഇവരെ എത്തിച്ചത്.
‘ഓപ്പറേഷൻ കാവേരി പൂർണ്ണ സജ്ജമാണ്. വ്യോമസേനയുടെ 135 ഇന്ത്യക്കാരുമായി മൂന്നാമത്തെ സംഘത്തെ വ്യോമസേനയുടെ വിമാനത്തിൽ സൗദിയിൽ എത്തിച്ചേർന്നിരിക്കുന്നു’. വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ട്വീറ്റ് ചെയ്തു.
സുഡാനിലെ സ്ഥതിഗതികൾ രൂക്ഷമായി തുടരുകയാണ്. വെടി നിർത്തലിനായി അമേരിക്കയും സൗദിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമം തുടരുകയാണ്.








Discussion about this post