കാബൂള്‍: പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം നിരോധിച്ച താലിബാന്‍ നടപടി അപലപനീയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇസ്ലാമിക നിയമപണ്ഡിതരടക്കമുള്ളവര്‍ താലിബാന്‍ നടപടി പ്രാകൃതമെന്ന് വിശേഷിപ്പിച്ചതായി ബ്ലിങ്കന്‍ പറഞ്ഞു. വാഷിങ്ടണ്‍ ഡിസിയില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തോടനുബന്ധിച്ചുള്ള യോഗത്തിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമര്‍ശം. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചിട്ട് അറുനൂറ് ദിവസം പിന്നിട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം നേടുന്നത് വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന അവകാശമാണെന്നും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടെന്നും മുസ്ലീം പണ്ഡിതന്മാരുടെ അന്താരാഷ്ട്ര യൂണിയന്‍ അംഗം ഫസല്‍ ഹാദി വസീന്‍ പറഞ്ഞു. ജനസംഖ്യയുടെ പകുതിയോളം വരുന്ന പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളുടെയും സര്‍വകലാശാലകളുടെയും വാതിലുകള്‍ കാലതാമസമില്ലാതെ വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍, അവര്‍ അറിവില്‍ നിന്ന് പിന്നോട്ട് പോകുകയാണ്, ഇത് അഫ്ഗാനിസ്ഥാനെയും അവിടുത്തെ ജനങ്ങളെയും ബാധിക്കും, അദ്ദേഹം പറഞ്ഞു.
Discussion about this post