ഇസ്ലാമബാദ്: ഹോളി ആഘോഷം രാജ്യത്തിന്‍റെ ഇസ്ലാമിക ഐക്യത്തെ ഇല്ലാതാക്കുമെന്ന ആശങ്ക പങ്കുവെച്ച് പാകിസ്ഥാനിലെ ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍. അതിനാല്‍ സർവ്വകലാശാലകളിൽ ഹോളി നിരോധിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഹോളി ആഘോഷിച്ചവരെ ഇന്ത്യയിലേക്ക് പറഞ്ഞയക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ നിര്‍ദേശം നല്‍കിയതായും അറിയുന്നു.
Twitter tweet: https://twitter.com/pakistan_untold/status/1671500864786255872
എന്നാല്‍ ഈ തീരുമാനത്തെ മറികടന്ന് ഇസ്ലാമാബാദിലെ ക്വയ്ദ്-ഇ-അസം യൂണിവേഴ്സിറ്റി കാമ്പസിലെ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചിരുന്നു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഹോളി ആഘോഷം നിരോധിക്കാനുള്ള പാക് സര്‍ക്കാരിന്‍റെ തീരുമാനം ചര്‍ച്ചാ വിഷയമായി. പലരും ഹോളി നിരോധനത്തിനെതിരെ രംഗത്ത് വന്നു. ‘പാകിസ്ഥാനിലെ ഏറ്റവും വലിയ ഹോളി ആഘോഷം’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്.നൂറുകണക്കിന് വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നതും പരസ്പരം നിറങ്ങൾ വാരിയെറിയുന്നതും വീഡിയോയിൽ ദൃശ്യമാണ്.
Twitter tweet: https://twitter.com/NewsQau/status/1668448812279676929
ഹോളി ആഘോഷം രാജ്യത്തിന്‍റെ സാമൂഹിക- സാംസ്‌കാരിക മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനം ആണെന്നും രാജ്യത്തിന്‍റെ ഇസ്‌ലാമിക സ്വത്വത്തെ ബാധിക്കും എന്നും ഉന്നത വിദ്യാഭ്യാസ കമ്മീഷൻ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ആഘോഷങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതിൽ കമ്മീഷൻ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കുടത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഈ തീരുമാനം പിന്നീട് പിന്‍വലിച്ചു.
അതേസമയം ഈ ഉത്തരവിൽ പലരും പ്രതിഷേധം അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. പ്രധാനമായും സിന്ധിൽ നിന്നുള്ള ന്യൂനപക്ഷ ഹിന്ദു വിദ്യാർത്ഥികൾക്കായി കോളേജ് വർഷങ്ങളായി ഹോളി പരിപാടികൾ സംഘടിപ്പിച്ചിരന്നു. ഹോളി സംഘടിപ്പിക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വന്നു. പരിപാടിക്ക് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ ഗാർഡുകളെ അയച്ചിരുന്നു.
Discussion about this post