ന്യൂയോര്‍ക്ക്: സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത സെഷനിലേക്ക് മാറ്റാനുള്ള യുഎന്‍ ജനറല്‍ അസംബ്ലിയുടെ തീരുമാനത്ത വിമര്‍ശിച്ച് ഇന്ത്യ. അവസരങ്ങള്‍ ഐക്യരാഷ്ട്ര സഭ പാഴാക്കുകയാണെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. 75 വര്‍ഷമായി ഒരു പുരോഗതിയുമില്ലാതെയാണ് സുരക്ഷാ കൗണ്‍സില്‍ മുന്നോട്ടു പോകുന്നത്. ഇനിയും ഇങ്ങനെ തന്നെ പോകുമെന്ന നിര്‍ഭാഗ്യകരമായ സൂചനകളാണ് പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ച സപ്തംബറിലെ ജനറല്‍ അസംബ്ലിയിലേക്ക് മാറ്റിയ തീരുമാനം നല്കുന്നതെന്ന് രുചിര കാംബോജ് ചൂണ്ടിക്കാട്ടി.
പരിഷ്‌കരണത്തിന്‍റെ എല്ലാ ചര്‍ച്ചകളിലും ഇന്ത്യ പങ്കെടുക്കും. എന്നാല്‍ ഇത് വീണ്ടും വീണ്ടും നീട്ടിവയ്ക്കുന്നതിനോട് യോജിക്കാനാവില്ല, അവര്‍ പറഞ്ഞു. ആവര്‍ത്തിച്ചുള്ള പ്രസംഗങ്ങളില്‍ നിന്ന് പ്രവര്‍ത്തിയിലേക്ക് കാര്യങ്ങള്‍ എത്തേണ്ടതുണ്ടെന്നും രുചിര ചൂണ്ടിക്കാട്ടി.
Discussion about this post