വാഷിംഗ്ടൺ: സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ ഭീകരരുടെ ആക്രമണം. കോൺസുലേറ്റിന് തീയിട്ടതായാണ് റിപ്പോർട്ട്. അഗ്നിരക്ഷ സേനയുടെ ഇടപെടലിൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ അമേരിക്ക ശക്തമായി അപലപിച്ചു.
ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ യുഎസ് ശക്തമായി അപലപിക്കുന്നു. യുഎസിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്കും എതിരായ ആക്രമണം ക്രിമിനൽ കുറ്റമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
https://twitter.com/StateDeptSpox/status/1676013681191145473?s=20
കഴിഞ്ഞ മാർച്ചിലും ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായിരുന്നു. വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അക്രമികൾ സാൻഫ്രാൻസിസ്‌കോയിലെ കോൺസുലേറ്റ് അതിക്രമിച്ചത്. കെട്ടിടത്തിന്റെ ചുമരിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അമൃത്പാൽ സിംഗിനെ മോചിപ്പിക്കണമെന്നായിരുന്നു ഭീകരരുടെ ആവശ്യം.
ലണ്ടിനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും ആക്രമണമുണ്ടായിരുന്നു. ഹൈക്കമ്മീഷനിന് മുകളിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക നീക്കി, ഖലിസ്ഥാൻ പതാക സ്ഥാപിക്കാനുള്ള ശ്രമമാണ് ഖലിസ്ഥാൻ അനുകൂലികൾ നടത്തിയത്. ഈ പതാകൾ നീക്കാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെയും പ്രതിഷേധക്കാർ തിരിഞ്ഞു. തുടർന്ന് കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും അക്രമികൾ തകർത്തു.
Discussion about this post