ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ആയിരങ്ങള്‍ അണിനിരന്ന് ഗണേശോത്സവം. വിശ്വഹിന്ദു പരിഷത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ ബാങ്കോക്കിലെ നിംബുത്തര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സാര്‍വജനിക ഗണേശോത്സവത്തില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും എംബസിയിലെയും ഉദ്യോഗസ്ഥര്‍, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികള്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. മഹാഗണപതിക്ക് പൂക്കളും മധുരപലഹാരങ്ങളും സുഗന്ധദ്രവ്യങ്ങളുമായി ആയിരക്കണക്കിന് ഭക്തര്‍ മഹാഗണപതിയെ വണങ്ങി പ്രാര്‍ത്ഥിച്ചു.
ഭാരതത്തിലെയും തായ്ലന്‍ഡിലെയും പരമ്പരാഗത നൃത്തങ്ങളും സംഗീതവും ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ ഗണേശോത്സവത്തിന് മിഴിവേകി. ചിത്രകലാമത്സരം, പരസ്ഥിതി സൗഹൃദ പാചകമേള, വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, സുവനീറുകള്‍ എന്നിവയുടെ വിപണനമേളയും ഇതോടൊപ്പം നടന്നു.
നിറങ്ങള്‍ വാരിയെറിഞ്ഞ്, തായ് നൃത്തത്തിന്റെ അകമ്പടിയോടെ നടന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഗണേശവിഗ്രഹം നിമജ്ജനം ചെയ്തത്.






Discussion about this post