നോര്‍വെ: പതിമൂന്ന് തവണ അറസ്റ്റ്, അഞ്ച് തവണ ശിക്ഷ, ജയില്‍, 31 വര്‍ഷം തടവ്, 154 ചാട്ടവാറടി… ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ സ്ത്രീവിവേചനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ നര്‍ഗസ് മുഹമ്മദിയെ തേടി സമാധാനത്തിനുള്ള നോബല്‍ പ്രൈസ്.
2023 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാന്‍ നര്‍ഗസിന് നല്കാന്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി തീരുമാനിക്കുമ്പോഴും അവര്‍ ജയിലിലാണ്. മുടി പൂര്‍ണമായും മറച്ച് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ മതപോലീസ് മര്‍ദിച്ചുകൊന്ന കുര്‍ദിഷ് യുവതി മഹ്‌സ അമിനിയുടെ നീതിക്കായി ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയത് നര്‍ഗസ് മുഹമ്മദിയുടെ പോരാട്ട ചരിത്രം മുന്നിലുള്ളതുകൊണ്ടാണെന്ന് വിലയിരുത്തല്‍. ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശ, വിമോചന സമരങ്ങളും മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം
.സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും ചോദ്യം ചെയ്ത നര്‍ഗസിനെ പുരസ്‌കാരത്തിന് പരിഗണിക്കുന്നതിലൂടെ ഇറാനിലെ ഇസ്ലാമിക മതഭരണകൂടത്തിന്റെ സ്ത്രീവിദ്വേഷനയങ്ങള്‍ക്കെതിരായ പോരാടിയ ലക്ഷക്കണക്കിന് ആളുകളെയും അംഗീകരിക്കുന്നുവെന്ന് നൊബേല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
Discussion about this post