വാഷിങ്ടണ്‍: ഹിന്ദുസ്വയംസേവക് സംഘത്തിനെതിരായ പ്രചാരണങ്ങള്‍ ബാലിശവും സമൂഹത്തില്‍ ഹിന്ദുഫോബിയ സൃഷ്ടിക്കുന്നതിനുള്ള നീക്കവുമാണെന്ന് ഹിന്ദു സ്വയംസേവക് സംഘ് യുഎസ്എ. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഒരു ലോകം ഒരു കുടുംബം എന്ന ആദര്‍ശത്തിലൂന്നി സമാധാനത്തിന്റെ പാതയിലൂടെ അമേരിക്കയിലെ ഹിന്ദുസമാജത്തെ ഒരുമിച്ചുചേര്‍ക്കുന്ന പ്രവര്‍ത്തനമാണ് എച്ച്എസ്എസ് നടത്തുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തനമാണത്. സമാധാനവും സഹവര്‍ത്തിത്വവുമാണ് കാഴ്ചപ്പാട്. എല്ലാ മതങ്ങളെയും ഗ്രന്ഥങ്ങളെയും ആരാധനാലയങ്ങളെയും എച്ച്എസ്എസ് ബഹുമാനിക്കുന്നു. എന്നിട്ടും ഹിന്ദുപ്രവാസി സമൂഹത്തോട് പടിഞ്ഞാറന്‍ ചിക്കാഗോയിലെ നേപ്പര്‍വില്ലില്‍ നടന്നുവെന്ന് പറയുന്ന ചില സംഭവങ്ങളെ മറയാക്കി പ്രകോപനപരമായ സമീപനമാണ് ഐഎഎംസി സ്വീകരിക്കുന്നതെന്ന് എച്ച്എസ്എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.വിദ്വേഷപ്രചാരണങ്ങളെ ശക്തമായി ചെറുക്കും. ഗ്രേറ്റര്‍ ചിക്കാഗോയിലെ ഹിന്ദുസമൂഹത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ സമാധാനത്തോടെ തന്നെ നേരിടും. വിഷയത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കി ഹിന്ദുസമാജത്തെ പിന്തുണച്ച ഇസ്ലാമിക് സെന്റര്‍ ഓഫ് നേപ്പര്‍വില്ലിന്റെ സമീപനം സ്വാഗതാര്‍ഹമാണ്. ധര്‍മ്മം പ്രോത്സാഹിപ്പിക്കുക, സമാധാനം വളര്‍ത്തുക’ എന്ന കാഴ്ചപ്പാടിലൂന്നിയാകും മുന്നോട്ടുമുള്ള പ്രവര്‍ത്തനമെന്ന് എച്ച്എസ്എസ് പ്രസ്താവിച്ചു.
Discussion about this post