വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസിയിലെ മേരിലാന്‍ഡില്‍ ഡോ.ബി.ആര്‍. അംബേഡ്കറുടെ കൂറ്റന്‍ പ്രതിമ ഉയര്‍ന്നു. ഭാരതത്തിന് പുറത്ത് അംബേഡ്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. സ്റ്റാച്യു ഓഫ് ഇക്വാലിറ്റി(സമത്വത്തിന്റെ പ്രതിമ) എന്ന് പേരിട്ടിരിക്കുന്ന ഇതിന് 19 അടിയാണ് ഉയരം. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം ഭാരതീയരുടെ സാന്നിധ്യത്തില്‍ ജയ് ഭീം ആരവങ്ങളോടെയാണ് സമത്വ പ്രതിമ ഉയര്‍ന്നത്.
ഗുജറാത്തില്‍ സ്ഥാപിച്ച വിഖ്യാതമായ സ്റ്റാച്യു ഓഫ് യൂണിറ്റി എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ച ശില്പി രാം സുതാറാണ് അംബേഡ്കറുടെ പ്രതിമയും നിര്‍മ്മിച്ചത്. അസമത്വം ലോകത്തെല്ലായിടത്തുമുള്ള പ്രശ്‌നമാണെന്നും അതിനെതിരായ സന്ദേശമാണ് പ്രതിമയെന്നും അനാച്ഛാദന ചടങ്ങിന് ശേഷം അംബേഡ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രസിഡന്റ് രാം കുമാര്‍ പറഞ്ഞു.
Discussion about this post