അബുദാബി(യുഎഇ): അയോദ്ധ്യക്ക് പിന്നാലെ അബുദാബിയും തീര്‍ത്ഥാടനതരംഗത്തിന് തയാറെടുക്കുന്നു. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മിതി വൈദഗ്ധ്യത്തെ പ്രശംസിച്ച് ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞര്‍. 42 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരാണ് കഴിഞ്ഞ ദിവസം ക്ഷേത്രം സന്ദര്‍ശിച്ചത്. ഇവരെ യുഎഇയിലെ ഭാരത അംബാസഡര്‍ സഞ്ജയ് സുധീര്‍ സ്വീകരിച്ചു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാകുമാകും ക്ഷേത്രസമര്‍പ്പണമെന്ന് ഭാരത എംബസി എക്‌സിലൂടെ അറിയിച്ചു.
അര്‍ജന്റീന, അര്‍മേനിയ, ബഹ്റൈന്‍, ബംഗ്ലാദേശ്, ബോസ്നിയ, ഹെര്‍സഗോവിന, കാനഡ, ചിലി, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഈജിപ്ത്, യൂറോപ്യന്‍ യൂണിയന്‍, ഫിജി, ഗാംബിയ, ജര്‍മ്മനി, ഘാന, അയര്‍ലന്‍ഡ്, ഇസ്രായേല്‍, ഇറ്റലി, മോള്‍ഡോവ, മോണ്ടിനെഗ്രോ, നേപ്പാള്‍, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ്, നോര്‍വേ, നൈജീരിയ, പനാമ, ഫിലിപ്പീന്‍സ്, പോളണ്ട്, സീഷെല്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, സ്വീഡന്‍, സിറിയ, തായ്ലന്‍ഡ്, യു.എ.ഇ, യു.കെ. യുഎസ്, സിംബാബ്വെ, സാംബിയ, ചാഡ് എന്നിവിടങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്രജ്ഞരുമടക്കം 65 അംഗ സംഘമാണ് ക്ഷേത്രസന്ദര്‍ശനം നടത്തിയത്.ബാപ്‌സ് ഹിന്ദു മന്ദിര്‍ നിര്‍മാണത്തിന്റെ ചുമതല വഹിച്ച സ്വാമി ബ്രഹ്മവിഹാരിദാസ് ക്ഷേത്രത്തിന്റെ സവിശേഷതകളെക്കുറിച്ച് വിശദീകരിച്ചു.
തീര്‍ത്ഥഭൂമി എന്നാണ് യുഎഇയിലെ നേപ്പാള്‍ അംബാസഡര്‍ തേജ് ബഹാദൂര്‍ ഛേത്രി ക്ഷേത്രത്തെ വിശേഷിപ്പിച്ചത്. വിവിധതയിലെ ഏകതയെന്ന ഭാരതീയവീക്ഷണം ലോകത്തിന് പകരുന്ന ഇടമെന്ന് കനേഡിയന്‍ അംബാസഡര്‍ രാധാ കൃഷ്ണ പാണ്ഡെ ചൂണ്ടിക്കാട്ടി. യുഎഇയിലെ ഏറ്റവും മികച്ച അനുഭവമാണിതെന്ന് തായ്ലന്‍ഡ് അംബാസഡര്‍ സൊറയുത് ചസോംബാത്ത് പറഞ്ഞു. ഇത് ഐക്യത്തിന്റെയും മാനവികതയുടെയും പ്രതീകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post