ലണ്ടന്‍: ഹിന്ദു വിശ്വാസമാണ് തനിക്ക് എപ്പോഴും പ്രചോദനമേകുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹിന്ദു വിശ്വാസത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
പ്രചോദനത്തിന്റേയും ആശ്വാസത്തിന്റേയും ഉറവിടമാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും ഹിന്ദുവാണ്. എന്റെ വിശ്വാസത്തില്‍ നിന്ന് പ്രചോദനവും ആശ്വാസം നേടാന്‍ സാധിക്കുന്നു. ഭഗവദ് ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലത്തെ കുറിച്ചോര്‍ത്ത് ആകുലപ്പെടാതെ കടമകള്‍ നിര്‍വഹിക്കാനാണ് ഭഗവദ് ഗീത നമ്മെ പഠിപ്പിക്കുന്നത്. അതുതന്നെയാണ് മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചതും, അങ്ങനെ തന്നെയാണ് ഞാന്‍ എന്റെ ജീവിതം നയിക്കുന്നതും. എന്റെ മക്കളിലേക്കും ഇത് പകരാന്‍ ആഗ്രഹിക്കുന്നു. ധര്‍മ്മമാണ് എന്നെ നയിക്കുന്നത്. അതാണ് സാമൂഹികസേവനത്തോടുള്ള എന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. യുകെ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയുള്ള സുനാകിന്റെ ക്ഷേത്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഭാരത ടീമിനേയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാവര്‍ക്കും ക്രിക്കറ്റ് വിജയത്തില്‍ സന്തോഷമുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. പിന്നാലെ ജനക്കൂട്ടം ആഹ്ലാദത്തോടെയും കരഘോഷത്തോടെയും പ്രതികരിക്കുകയായിരുന്നു.
Discussion about this post