ന്യൂദല്‍ഹി: ജൈവ, രാസായുധങ്ങളുടെ പ്രയോഗത്തിന് നിരോധനം ആവശ്യപ്പെട്ട് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ (യുഎന്‍എസ്സി) യോഗത്തില്‍ ഇന്ത്യ. ബയോളജിക്കല്‍ ആന്‍ഡ് ടോക്സിന്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ (ബിടിഡബ്ല്യുസി) നിരായുധീകരണ കണ്‍വെന്‍ഷനായി ഉയര്‍ത്തിക്കാട്ടണമെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
ബിടിഡബ്ല്യുസിക്ക് കീഴിലുള്ള ഏത് കാര്യങ്ങളും കണ്‍വെന്‍ഷന്റെ വ്യവസ്ഥ അനുസരിച്ചും ബന്ധപ്പെട്ട കക്ഷികള്‍ തമ്മിലുള്ള കൂടിയാലോചനയിലൂടെയും സഹകരണത്തിലൂടെയും പരിഹരിക്കപ്പെടണമെന്നാണ് ഇന്ത്യയുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനിലെ ജൈവ ആയുധ ലാബുകള്‍ക്ക് അമേരിക്ക ധനസഹായം നല്‍കുന്നുവെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുഎന്‍എസ്സി യോഗം ചേര്‍ന്നത്.
‘ബയോളജിക്കല്‍ ആന്‍ഡ് ടോക്സിന്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്റെ(ബിടിഡബ്ല്യുസി) ഫലപ്രദവായ നടപ്പാക്കല്‍ ഉറപ്പാക്കണമെന്ന് യോഗത്തില്‍ തിരുമൂര്‍ത്തി ആവര്‍ത്തിച്ചു. റഷ്യയും ഉക്രൈനും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ശത്രുതയ്ക്ക് വിരാമമിടുമെന്നാണ് പ്രതീക്ഷ. നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയല്ലാതെ മറ്റൊരു ബദലില്ല. ‘യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങള്‍ പാലിക്കാനും ഇതര രാജ്യങ്ങളുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബഹുമാനിക്കാനും അംഗരാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെടുകയാണെന്ന് തിരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്‌നിന് ഒരു ജൈവആയുധങ്ങളില്ലെന്നും. റഷ്യയുടെ അതിര്‍ത്തിക്കടുത്തോ മറ്റെവിടെയെങ്കിലുമോ അമേരിക്ക പിന്തുണയ്ക്കുന്ന ഉക്രേനിയന്‍ ജൈവ ആയുധ ലബോറട്ടറികളില്ലെന്നും അമേരിക്കന്‍ പ്രതിനിധി യോഗത്തില്‍ വ്യക്തമാക്കി. ഉക്രേനിയന്‍ ലബോറട്ടറികളില്‍ അമേരിക്ക ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന് ചൈനയും റഷ്യയും ആരോപിച്ചിരുന്നു. ആരോപണം ഉക്രൈനും ശക്തമായി നിഷേധിച്ചു
Discussion about this post