VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

സെപ്റ്റംബർ 25: പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ ജന്മദിനം

VSK Desk by VSK Desk
25 September, 2023
in സംസ്കൃതി
ShareTweetSendTelegram

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്ന പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
ദാർശനികൻ, സാമ്പത്തിക മികച്ച സംഘാടകൻ, സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അറിയപ്പെട്ടിരുന്ന ദീനദയാൽജി എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ്.
25 സെപ്റ്റംബർ 1916ൽ
ഉത്തർ പ്രദേശിലെ മഥുരയിലെ നഗല ചന്ദ്രഭാനിൽശ്രീ ഭഗവതിപ്രസാദ് ഉപാദ്ധ്യായയുടെയും രാംപ്യാരി ദേവിയുടെയും മകനായി ജനനം.ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ദീനദയാൽ മുത്തച്ഛനായ ചുനിലാലിന്റെ സംരക്ഷണയിലാണ് പിന്നീട് വളർന്നത്. ദീനദയാലിന് പത്ത് വയസ്സുള്ളപ്പോൾ മുത്തച്ഛനായ ചുനിലാലും അന്തരിച്ചു. അതിനുശേഷം അമ്മാവനായ രാധാരമണിന്റെ സംരക്ഷണയിലായി. കുട്ടിക്കാലത്ത് തന്നെ രോഗം മൂലം ദീനദയാലിന്റെ അനുജൻ ശിവദയാലും അന്തരിച്ചു.
ബി.എ പഠന കാലത്ത് ശ്രീ സുന്ദർ സിംഗ്‌ ഭണ്ഡാരിയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ ആർഎസ്എസു മായി അടുപ്പിച്ചത്. കേശവ ബലിറാം ഹെഡ്ഗേവാറിനെ (ഡോക്ടർജി) പരിചയപ്പെടുന്നതും ഈ കാലയളവിലാണ്. ഹോസ്റ്റലിൽ ബാബസാഹിബ്‌ ആപ്തേയും ദാദാറാവു പരമാർത്ഥും ഒരുമിച്ചുള്ള ബൗദ്ധിക ചർച്ചകളിൽ ഹെഡ്‌ഗേവാർ ദീനദയാലിനെയും ക്ഷണിച്ചു.1942-ൽ അദ്ദേഹം ലഖിംപൂർ ജില്ലാ പ്രചാരകനായി. 1951-ൽ ഉത്തർപ്രദേശ്‌ സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവിൽ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖർജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി.
ആ യത്നത്തിലേക്ക് ദീനദയാൽ, വാജ്പേയി തുടങ്ങിയ ചിലരെ ആർ.എസ്.എസ് സർസംഘചാലക് ശ്രീ മാധവ Shorts ഗോൾവൽക്കർ (ഗുരുജി) നിയോഗിച്ചു.
1952 മുതൽ ജനസംഘം ജനറൽ സെക്രട്ടറി ആയിരുന്നു ശ്രീ ദീനദയാൽജി . ശ്യാമ പ്രസാദ് മുഖർജി , രഘുവീർ ചൗധരി തുടങ്ങിയ നേതാക്കളുടെ മരണം ഈ കാലഘട്ടത്തിൽ ആയിരുന്നു. 1967-ൽ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് വരെ അദ്ദേഹം ജനറൽ സെക്രട്ടറിയായി തുടർന്നു. 1967-ലെ തിരഞ്ഞെടുപ്പിൽ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറി. എട്ടു സംസ്ഥാനങ്ങളിലെ ഭരണത്തിലും പങ്കാളികളായി.
എകാത്മാ മാനവ ദർശനം
ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം.വ്യക്തികൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾ പോലെയാണ്‌, അവ കൂടിചേർന്ന്‌ അവയവങ്ങൾ ഉണ്ടാകുന്നത്‌ പോലെ മനുഷ്യർ കൂടിചേർന്ന്‌ സാമാജത്തിൽ വ്യത്യസ്ത വ്യവസ്ഥിതികൾ ഉണ്ടാക്കുന്നു. ഭരണകൂടം, കുടുംബം, കോടതി ഇങ്ങനെ പല വ്യവസ്ഥിതികൾ കൂടിചേർന്ന്‌ രാജ്യം അഥവാ ശരീരം നിർമ്മിക്കപ്പെടുന്നു. എന്നാൽ ഈ ശരീരം എന്തിനുവേണ്ടി പ്രവർത്തിക്കുന്നു? ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച്‌ പ്രവർത്തിക്കുന്നു. ആ ചോദനയെ ധർമ്മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിർത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്‌. അങ്ങനെ വരുമ്പോൾ വ്യക്തിയുടെ ചിതിയിൽ നിന്ന്‌ രാഷ്ട്രത്തിന്റെ ചിതിയിലേക്ക്‌ വ്യക്തി മാറുന്നത്‌ പോലെ രാഷ്ട്രങ്ങളുടെ ചിതികൾ കൂടിചേർന്ന്‌ മാനവീകതയുടെ ആത്മബോധവും അവ ചേർന്ന്‌ പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവൻ ആത്മാവ്‌ എന്ന്‌ വിളിക്കാം . ഈ ബോധം ഉൾക്കൊള്ളുന്നവരാണ്‌ ഏകാത്മമാ‌ന‍വ‍‌‌‌‍‍ർ. ആ ദർശനമാണ്‌ ഏകാത്മതാ മാനവദർശനം.
ജനസംഘത്തിന്റെ അദ്ധ്യക്ഷനായി ചുമതലയേറ്റ് രണ്ട് മാസം തികയും മുൻപാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത്. ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം ഫെബ്രുവരി 11, 1968 മുഗൾസാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടുകിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. പല എംപിമാരുടെയും അഭിപ്രായപ്രകാരം അന്നത്തെ കേന്ദ്ര സർക്കാർ മരണത്തെ പറ്റി അന്വേഷിക്കാനായി വൈ.വി. ചന്ദ്രചൂഡന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം അത് രാഷ്ട്രീയ കൊലപാതകമല്ല, സാധാരണ ഒരു കുറ്റകൃത്യമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
അന്ത്യോദയ ദിവസ്
പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 25-ാം തിയതി അന്ത്യോദയ ദിവസ് ആയി ആചരിക്കുവാൻ ഭാരത സർക്കാർ തീരുമാനിച്ചു. താഴെത്തട്ട് വരെയുള്ള ജനങ്ങളുടെ അടുത്തെത്തുക എന്നതാണ് അന്ത്യോദയ ദിവസത്തിന്റെ സന്ദേശം.

ShareTweetSendShareShare

Latest from this Category

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

നവംബർ 12: മദൻ മോഹന മാളവ്യജി സ്മൃതി ദിനം

നവംബർ 7: സി.വി രാമൻ ജന്മദിനം

നവംബർ 7: ബിപിൻ ചന്ദ്രപാൽ ജന്മദിനം

ദീപാവലി

ഇന്ന് ശ്രീധന്വന്തരി ജയന്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

കൃഷ്ണശർമ്മ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies