കൊച്ചി: തപാല്‍ വകുപ്പ്, സ്റ്റാമ്പുശേഖരണത്തിലെ അഭിരുചിയും ഗവേഷണവും വിനോദമായി പ്രോത്സാഹിപ്പിക്കാനുള്ള ഫിലാറ്റലി സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ‘ദീന്‍ ദയാല്‍ സ്പര്‍ശ് യോജന’ സംഘടിപ്പിക്കുന്നു. ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ടുള്ള അംഗീകൃത സ്‌കൂളുകളിലെ ആറ് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഫിലാറ്റലി ക്ലബ്ബിലെ അംഗങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
തിരഞ്ഞെടുക്കല്‍ പ്രക്രിയയ്ക്ക് രണ്ട് തലങ്ങളുണ്ട് – ലെവല്‍ 1- ഫിലാറ്റലി ക്വിസ് (എഴുത്തു പരീക്ഷ), ലെവല്‍ 2- ഫിലാറ്റലി പ്രോജക്റ്റ്. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ നിരക്കില്‍ പ്രതിവര്‍ഷം 6000 രൂപ സ്‌കോളര്‍ഷിപ്പ്. ഇതിനുള്ള പരീക്ഷ 27 ശനിയാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
Discussion about this post