തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാൻ രാജ്യവിരുദ്ധ ശക്തികളെയും കൂടെ കൂട്ടാനൊരുങ്ങി ലത്തീൻ കാത്തോലിക്ക സഭ. വിഴിഞ്ഞം പദ്ധതിക്കെതിരെ ജമാ-അത്ത് ഇസ്ലാമിയെയും കൂട്ടു പിടിക്കാനാണ് കാത്തോലിക്ക സഭയുടെ തീരുമാനം. സമരവുമായി സഹകരിക്കാൻ നിരവധി തവണ ചെറുതുറ ഇടവക വികാരി ജമാഅത് ഇസ്ലാമിയെ ബന്ധപെട്ടതായി ബീമാപള്ളി ജമാഅത് ഇസ്ലാമിയുടെ അറിയിപ്പിൽ പറയുന്നു. സഹകരിക്കാത്ത പക്ഷം മുസ്ലിം സ്വാധീന പ്രദേശങ്ങളിലെ കരമടി വളക്കുന്നതിന് സഭക്ക് കീഴിൽ ഉള്ളവർ സഹകരിക്കില്ല എന്ന ഭീഷണിയുടെ ഫലമായാണ് ജമാഅത്ത് ഇസ്ലാമി ഐക്യദാർഡ്യം നൽകികൊണ്ടുളള അറിയിപ്പ് ഇറക്കിയിരിക്കുന്നത്.
പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളിൽ കടൽക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോർട്ടും ഉണ്ടെന്നതിനാൽ തുറമുഖ നിർമ്മാണത്തിന്‍റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അങ്ങനെയിരിക്കെ വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെയുള്ള സമരം മനഃപൂർവ്വം സംഘർഷമുണ്ടാകാനുളള ശ്രമമാണോയെന്ന് സംശയിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പൊൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
Discussion about this post