പാലക്കാട്: ഒരിടവേളയ്‌ക്ക് ശേഷം ജന്മനാട്ടിൽ ഗണേശോത്സവം കൊണ്ടാടിയതിന്‍റെ നിറവിൽ നടൻ ഉണ്ണിമുകുന്ദൻ. ഒറ്റപ്പാലത്ത് നടന്‍റെ വീടിന് സമീപം നടന്ന ഗണേശോത്സവത്തിൽ അദ്ദേഹം പങ്കെടുത്തിന്‍റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
കൊറോണ കാരണം രണ്ട് വർഷമായി മുടങ്ങിയിരുന്ന ഗണേശോത്സവത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പരിപാടി സംഘടിപ്പിച്ച ഭാരവാഹികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
കഴിഞ്ഞ ദിവസം അദ്ദേഹം കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലെത്തിയ ചിത്രങ്ങൾ ഏറെ ആരാധക പ്രശംസ പിടിച്ചുപറ്റിയിരുന്നു. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്‍റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തത്.
Discussion about this post