ഒട്ടാവ: കാനഡയിലെ സസ്‌കാച്ചെവന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയുണ്ടായ കത്തിക്കുത്തില്‍ 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പ്രതികളെന്ന് തിരിച്ചറിഞ്ഞ രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മൈല്‍സ്, ഡാമിയന്‍ സാന്‍ഡേഴ്സണ്‍ എന്നീ യുവാക്കളാണ് അക്രമം നടത്തിയത്. ഇവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടതായാണ് വിവരം. സ്ഥലത്ത് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സസ്‌കാച്ചെവന്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ റോണ്ട ബ്ലാക്ക്മോര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അക്രമങ്ങള്‍ ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു. കനേഡിയന്‍ ഫുട്‌ബോള്‍ ലീഗില്‍ സസ്‌കാച്ചെവന്‍ റഫ്റൈഡേഴ്സും വിന്നിപെഗ് ബ്ലൂ ബോംബേഴ്സും തമ്മിലുള്ള വാരാന്ത്യ മത്സരത്തിനായി കായിക പ്രേമികള്‍ നഗരത്തില്‍ ഇറങ്ങിയതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post