തിരുവനന്തപുരം: വർക്കലയിൽ ഭർത്യ ഗൃഹത്തിൽ യുവതിയെ തലയ്ക്ക് അടിയേറ്റ് മരിച്ചു. ആലപ്പുഴ കിടങ്ങാം പറമ്പ് സ്വദേശിനി നിഖിത (24) ആണു മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വിവാഹം കഴിഞ്ഞു 2 മാസം തികയുന്നതെ ഉള്ളൂ.
ജൂലൈ 8 നായിരുന്നു വർക്കല അയന്തി സ്വദേശി അനീഷുമായിട്ടുള്ള നിഖിതയുടെ വിവാഹം. ഇവർ വിവാഹശേഷം വിദേശത്ത് പോവുകയും 10 ദിവസം മുന്നേ അനീഷിന്‍റെ കാലിന്‍റെ വേദനക്ക് ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന വഴക്കിനിടയിൽ വിളക്ക് കൊണ്ടുള്ള അടി തലക്കേറ്റാണ് നിഖിത മരണപ്പെടുന്നത്. വീട്ടുകാർ വർക്കലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭർത്താവ് അനീഷ് പോലീസ് കസ്റ്റഡിയിലാണ്.
Discussion about this post