കൊച്ചി: ഭിന്നശേഷിയുള്ളവരുടെ സമഗ്രക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമ (സമദൃഷ്ടി ക്ഷമതാവികാസ് ഏവം അനുസന്ധാന്‍ മണ്ഡല്) യുടെ ദേശീയ നിര്‍വാഹക സമിതി യോഗം 16, 17, 18 തിയതികളില്‍ എറണാകുളം ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ നടക്കും. പൊതുസമ്മേളനം 17 ന് രാവിലെ 9.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
സക്ഷമ ദേശീയ ഭാരവാഹികളുടെ യോഗം നാളെയും സംസ്ഥാന ഭാരവാഹികളടങ്ങുന്ന നാഷനല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ 17 നും 18 നും നടക്കും. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്. മുകുന്ദ, സക്ഷമ ദേശീയ അധ്യക്ഷന്‍ അഡ്വ. എസ്. ഗോവിന്ദരാജ്, ജനറല്‍ സെക്രട്ടറി കമലാകാന്ത് പാണ്ഡെ, സംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍.ആര്. മേനോന്, ദേശീയ രക്ഷാധികാരി ഡോ. ദയാല്‍ സിങ് പന്‍വാര്‍, സ്വാഗത സംഘം ചെയര്മാന് പ്രജിത്ത് ജയപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചിന് ഷിപ്പ്യാര്ഡ് സിഎംഡി മധു. എസ്. നായരെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 300 ല്‍ അധികം കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുമെന്ന് അഡ്വ. എസ്. ഗോവിന്ദരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സക്ഷമ നടത്തുന്ന സേവാപ്രവര്‍ത്തനങ്ങളുടെ അവലോകനം, ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ഭിന്നശേഷി മേഖലയെ സംബന്ധിച്ച പഠനങ്ങള്‍, ഗവേഷണ നിരീക്ഷണങ്ങള്‍, പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങള്‍ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ട.
ഭിന്നശേഷിക്കാര്‍ക്ക് പരിശീലനം നല്കി അവരുടെ ജീവിത നിലവാരം ഉയര്‍ത്തി സ്വയം പര്യാപ്തരാക്കുകയും ദേശീയ ധാരയിലേക്ക് ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് സക്ഷമയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കമലാകാന്ത് പാണ്ഡെ, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍, സംസ്ഥാന സമിതി അംഗം പി. സുന്ദരം തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post