ഫ്രാങ്ക്ഫർട്ട്: ഹിന്ദു സ്വയംസേവക് സംഘം (HSS) ഫ്രാങ്ക്ഫർട്ട് ശാഖയുടെ ആഭിമുഖ്യത്തിൽ ഫ്രാങ്ക്ഫർട്ടിലെ ഫ്രാങ്കൻ അല്ലിയിൽ വിജയദശമി ഉത്സവം ആഘോഷിച്ചു.
പരമ്പരാഗതമായ ശസ്ത്രപൂജയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഖേൽ പ്രദർശനം നടന്നു.
ആഘോഷത്തിന്റെ ഭാഗമായി ഫ്രാങ്ക്ഫർട്ട് ശാഖയിലെ ഗ്രന്ഥാലയ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഹ്രസ്വനാടകവും ഗ്രന്ഥാലയ പ്രവർത്തകർ അവതരിപ്പിച്ചു.
ജർമനി മധ്യവിഭാഗ് സമ്പർക്ക് പ്രമുഖ് കാർത്തിക് യാദിയ വിജയദശമി സന്ദേശം നൽകി.


















