കൊച്ചി: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെ ആശ്രമത്തിലെത്തിയ സര്‍സംഘചാലക് മഠത്തില്‍ ഒരു മണിക്കൂറോളം അമ്മയുമായി സംഭാഷണം നടത്തി. നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയത്. അവിടെ നിന്ന് റോഡ്മാര്‍ഗമാണ് വള്ളിക്കാവിലെത്തിയത്.
ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, വിശേഷ സമ്പര്‍ക്ക സദസ്യന്‍ എ. ജയകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
ഇന്ന് രാത്രിയോടെ എറണാകുളത്ത് പ്രാന്തകാര്യാലയമായ മാധവനിവാസിലെത്തുന്ന അദ്ദേഹം നാളെ രാവിലെ തൃശ്ശൂര്‍ ശങ്കരമഠത്തിലേക്ക് പോകും. 16,17 അവിടെ വിവിധ സംഘടനായോഗങ്ങളില്‍ പങ്കെടുക്കും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ആഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണഗണവേഷധാരികളായ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും.
Discussion about this post