ഗ്വാളിയോര്‍: സാധാരണ ജന്മദിനത്തില്‍ ഞാന്‍ അമ്മയെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്യാറുണ്ട്. ഇക്കുറി ഇന്നാട്ടിലെ അനേകായിരം അമ്മമാരുടെ നടുവിലാണ് ഞാന്‍, ഇതെന്‍റെ അമ്മയ്ക്കും ഏറെ സന്തോഷം പകരുന്ന അനുഭവമാകും. രാജ്യത്തെ ലക്ഷക്കണക്കിന് അമ്മമാരുടെ അനുഗ്രഹമാണ് എനിക്ക് കരുത്തേകുന്നത്, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നമീബിയയില്‍ നിന്ന് പറന്നിറങ്ങിയ എട്ട് ചീറ്റപ്പുലികളില്‍ മൂന്നെണ്ണത്തെ കുനോ നാഷണല്‍ പാര്‍ക്കിലെ പ്രത്യേക വളപ്പിലേക്ക് വിട്ടയച്ച ശേഷം ഗ്വാളിയോറില്‍ ചേര്‍ന്ന സ്വാശ്രയ സംഘങ്ങളുടെ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ഭാരതം സ്ത്രീശക്തിയെ ആരാധിക്കുകയാണ്. എല്ലാ മേഖലയിലും സ്ത്രീകള്‍ കുതിക്കുന്നു. സ്ത്രീശക്തിയുടെ വിജയപതാകകള്‍ പഞ്ചായത്ത് ഭവന്‍ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ പാറുന്നതാണ് പുതിയ ഭാരതത്തെ തിളക്കമുള്ളതാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post