കൊല്ലം: മാതാ അമൃതാനന്ദമയീ ദേവിയുടെ അമ്മ ദമയന്തിയമ്മയുടെ സംസ്‌കാരം ഇന്നലെ വൈകിട്ട് അമൃതപുരി ആശ്രമ പരിസരത്ത് നടന്നു. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധിയാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അമൃതപുരിയിലേക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. കുടുംബത്തിന് മാത്രമല്ല, അവര്‍ സ്വന്തം മക്കളെപ്പോലെ കരുതിയിരുന്ന മാതാ അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട വിശ്വാസി സമൂഹത്തിനാകെ ഇത് തീരാനഷ്ടമാണെന്നും അവര്‍ ജീവിതത്തില്‍ അടയാളപ്പെടുത്തിയ നിസ്വാര്‍ത്ഥ സേവനത്തിന്റെ മൂല്യങ്ങള്‍ എല്ലാക്കാലത്തും നിലനില്‍ക്കുമെന്നും നരേന്ദ്രമോദി സന്ദേശത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ദമയന്തിയമ്മയുടെ മകന്‍ സുരേഷ് കുമാറിനെ ഫോണില്‍ വിളിച്ച് അനുശോചനമറിയിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, എംഎല്‍എമാരായ രമേശ് ചെന്നിത്തല, സി.ആര്‍. മഹേഷ്, ഉണ്ണികൃഷ്ണന്‍, എംപി എ.എം ആരിഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, മുന്‍മന്ത്രി ഷിബു ബേബി ജോണ്‍, മുന്‍ പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ ഡിജിപിമാരായ ടി.പി. സെന്‍കുമാര്‍, ഋഷിരാജ് സിങ്, കോണ്‍ഗ്രസ് നേതാവ് അഡ്വ.എം. ലിജു, തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളില്‍ നിന്ന് നിരവധി പേരാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നത്.
Discussion about this post