ടെഹ്‌റാന്‍: ഇറാനിയന്‍ പോലീസ് തല്ലിക്കൊന്ന് ജവാദ് ഹെയ്ദാരിയുടെ ചേതനയറ്റ ശരീരത്തിലേക്ക് മുടി മുറിച്ചെറിഞ്ഞ വനിതകളുടെ വെല്ലുവിളി. ഹെയ്ദാരിയുടെ പെങ്ങളടക്കമുള്ള ഹിജാബ് ദൈവത്തിനെതിരാണെന്ന മുദ്രാവാക്യമുണര്‍ത്തി പ്രതിഷേധിച്ചു. ഹെയ്ദാരിയുടെ സംസ്‌കാരച്ചടങ്ങുകളുടെ വീഡിയോ ഇറാനിലുടനീളം പ്രതിഷേധം ആളിക്കത്തിക്കുകയാണ്. നൂറ് കണക്കിന് സ്ത്രീകളാണ് പൂക്കളും മുറിച്ച മുടിക്കൂട്ടങ്ങളും കൊണ്ട് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട ഹെയ്ദാരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
മൂടി പൂര്‍ണമായും മറച്ചില്ലെന്ന് ആരോപിച്ച് ഇറാനിയന്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് ഹിജാബിനെതിരെ ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച പ്രക്ഷോഭം അണയുന്നില്ല. പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 41 ആയി. 700 പ്രക്ഷോഭകരെയാണ് ഇറാനിയന്‍ ഭരണകൂടം ജയിലിടച്ചത്.
ഇറാനിലെ മുഴുവന്‍ സ്ത്രീകളും ഈ പ്രാകൃത സ്വേച്ഛാധിപത്യ ഭരണരീതിയില്‍ അസ്വസ്ഥരാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് പറഞ്ഞു.
അതേസമയം ഇറാനിലെ വനിതകള്‍ക്ക് പിന്തുണയുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. പാരീസിലെ ടെഹ്‌റാന്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തിയ നൂറ് കണക്കിനാളുകളെ പിരിച്ചുവിടാന്‍ ഇന്നലെ ഫ്രഞ്ച് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നു. ലണ്ടനില്‍ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി, നിരവധിപേരെ അറസ്റ്റ് ചെയ്തു.
അതിനിടെ പ്രതിഷേധങ്ങളെ കര്‍ശനമായി നേരിടുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ആവര്‍ത്തിച്ചു. പ്രക്ഷോഭം രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ വിച്ഛേദിച്ചു.
Discussion about this post