VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഷ്ട്രീയ രംഗം കുറ്റമറ്റതാകാന്‍ വ്യക്തിഗുണമുള്ളവര്‍ കടന്നുവരണം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
10 February, 2026
in ഭാരതം
ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കോഴിക്കോട്ട് 'പ്രേരണ' പരിപാടിയില്‍ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി   സംവദിക്കുന്നു.

ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കോഴിക്കോട്ട് 'പ്രേരണ' പരിപാടിയില്‍ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി സംവദിക്കുന്നു.

Share
Tweet
SendTelegram

കോഴിക്കോട്: ഭാരതത്തിലെ രാഷ്ട്രീയ രംഗം കുറ്റമറ്റതും മൂല്യവത്തുമാകണമെങ്കില്‍ വ്യക്തിഗുണമുള്ളവര്‍ ആ രംഗത്തേക്ക് കടന്നുവരണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആര്‍എസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ‘പ്രേരണ’ പരിപാടിയില്‍ ഉത്തരകേരള പ്രാന്തത്തിലെ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ മോശപ്പെട്ട വൈറസ് ബാധയുണ്ട്. അത് എല്ലാ പാര്‍ട്ടികളിലുമുണ്ട്. ആ വൈറസുകളെ ഇല്ലായ്മ ചെയ്യാന്‍ കഴിയണം. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരിഷ്‌കരണവും വിവരാവകാശ നിയമവും മാധ്യമങ്ങളുടെ ഇടപെടലുമൊക്കെ ഒരു പരിധിവരെ രാഷ്ട്രീയരംഗത്തെ മൂല്യച്യുതി കുറയ്ക്കാന്‍ സഹായകമാകുന്നുണ്ട്.

സംവരണം ചരിത്രപരമായ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി, ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് എന്നീ രംഗങ്ങളിലാണ് സംവരണം നിലനില്‍ക്കുന്നത്. സാമൂഹ്യനീതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസ്ഥ നിലനിര്‍ത്തുന്നത്. സാമൂഹ്യ അസമത്വം ഇല്ലാതാകുന്നതു വരെ സംവരണം തുടരേണ്ടതുണ്ട്. ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ തിരിച്ചുപിടിക്കണം. വൈദേശികാശയങ്ങളുടെ കടന്നുകയറ്റത്തിലൂടെ നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തെ വിസ്മൃതിയിലേക്ക് തള്ളിവിടുകയായിരുന്നു. ഭാരതീയ വിജ്ഞാനത്തിന് ഊന്നല്‍ നല്‍കുന്ന പ്രത്യേക ചെയറുകള്‍ എല്ലാ സര്‍വ്വകലാശാലകളിലും ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതപരവും ആചാരപരവുമായ കാര്യങ്ങളില്‍ ആര്‍എസ്എസ് നേരിട്ട് ഇടപെടാറില്ല. രാഷ്ട്രമാണ് സംഘത്തിന്റെ പ്രഥമ പരിഗണനയിലുള്ളത്. വിവിധ തരത്തിലുള്ള ആരാധനാ പദ്ധതികള്‍ ഭാരതത്തിന്റെ വൈവിധ്യമാണ്. ഏത് തരത്തിലുള്ള ആരാധനയായാലും അതൊന്നും മനുഷ്യനും പ്രകൃതിക്കും എതിരാവരുത് എന്നതാണ് സംഘത്തിന്റെ നിലപാട്. ഋഷിമാരോടും ദേവഗണങ്ങളോടും പിതൃക്കളോടും ജീവജാലങ്ങളോടും മനുഷ്യരോടുമുള്ള പഞ്ചഋണങ്ങള്‍ക്ക് പുറമെ ഭാരതീയ സംസ്‌കാരത്തില്‍ സമാജഋണം കൂടിയുണ്ട്. സമൂഹത്തിനോടുള്ള ബാധ്യതയാണത്. അതിനാണ് ആര്‍എസ്എസ് പ്രാധാന്യം നല്‍കുന്നത്. സമാജഋണം നിറവേറ്റാന്‍ സംഘം ചെയ്യുന്നത് സ്വയംസേവകരെ സൃഷ്ടിക്കലാണ്. സ്വയംസേവകര്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന മേഖലകള്‍ വ്യത്യസ്തമാണ്, എന്നാല്‍ സ്വയംസേവകരുടെ അടിസ്ഥാന ആശയം മാറുന്നില്ല. ഇന്ന് ഭാരതം ഉയര്‍ച്ചയിലേക്ക് കുതിക്കുകയാണ്. പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന് നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരും. രാഷ്ട്രശരീരത്തിനുള്ള വിറ്റാമിനുകളാണ് ആര്‍എസ്എസ്സിലൂടെ ലഭ്യമാക്കുന്നതെന്നും സര്‍കാര്യവാഹ് പറഞ്ഞു.

ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, അഡ്വ. ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.

Tags: RSS100RSSDattatreya Hosabale
Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies