VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

അഞ്ച് വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും

VSK Desk by VSK Desk
28 September, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഇസ്ലാമിക ഭീകരസംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.. പോപ്പുലര്‍ ഫ്രണ്ട് , അതിന്‍റെ അസോസിയേറ്റ്‌സ് അല്ലെങ്കില്‍ അഫിലിയേറ്റ്‌സ് സംഘടനകള്‍ എന്നിവയെ അഞ്ച് വര്‍ഷത്തേക്കാണ് നിരോധിച്ചിരിക്കുന്നത്.

പിഎഫ്‌ഐയുടെ അനുബന്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ),നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് ഫൗണ്ടേഷൻ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ഭീകര സംഘടനകൾ..

ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും

ഭീകര പ്രവര്‍ത്തനം നടത്തി , ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നിരോധനം.

രാജ്യത്തിന്‍റെ ഭരണഘടനാപരമായ സംവിധാനങ്ങള്‍ക്കെതിരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തുടരുക, അതുവഴി പൊതു ക്രമം തകര്‍ക്കുകയും തുരങ്കം വയ്ക്കുകയും ചെയ്യുക,  തീവ്രവാദത്തെ അടിസ്ഥാനമാക്കിയുള്ള പിന്തിരിപ്പന്‍ ഭരണത്തെ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദേശവിരുദ്ധ വികാരങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുകയും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലവല്‍ക്കരിക്കുകയും ചെയ്യുക,രാജ്യത്തിന്‍റെ  സമഗ്രതയ്ക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ തുടരുക എന്നിവ കണക്കിലെടുത്താണ് നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു.

ഇസ്ലാമിക ഭീകരസംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വിവിധ സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളില്‍ ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡു നടത്തി, നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും, അതിനായി അവര്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശേഖരിക്കുന്ന പണത്തിന്റെയും, ദേശവിരുദ്ധ പ്രചാരണവും ആക്രമണങ്ങളും സംഘടിപ്പിക്കാന്‍ ശേഖരിച്ചിട്ടുള്ള സാമഗ്രികളുടെയും ആയുധങ്ങളുടെയും വിവരങ്ങളും തെളിവുകളും നേരത്തെ ലഭ്യമായതുകൊണ്ടാണ് എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡുകള്‍ നടത്തിയത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, അസം, പശ്ചിമബംഗാള്‍ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡുകളില്‍ നിരവധി നേതാക്കള്‍ കസ്റ്റഡിയിലായി്

തുടക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആസ്ഥാനം കേരളത്തിലായിരുന്നെങ്കിലും പിന്നീട് ആസ്ഥാനം രാജ്യതലസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അപ്പോഴും പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രം കേരളം തന്നെയായിരുന്നു. കേരളം കേന്ദ്രീകരിച്ചു കൊണ്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് ഭീകരപ്രവര്‍ത്തന ശൃംഖല വ്യാപിപ്പിച്ചു. ഈ സംഘടനയില്‍പ്പെടുന്ന നിരവധി ഭീകരന്മാര്‍ കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്തു.  

എന്‍ഐഎയെപ്പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരായ പല കേസുകളിലും പ്രതികള്‍ മലയാളികളാണ്. ഒന്നിനുപുറകെ ഒന്നായി നിരവധി അരും കൊലകളും മറ്റുതരത്തിലുള്ള അക്രമങ്ങളും നടത്തി കേരളത്തില്‍ വലിയൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഭീകരസംഘടനകളാണെന്ന് കോടതിപോലും കുറ്റപ്പെടുത്തിയിട്ടും ഇക്കൂട്ടര്‍ പിന്മാറാന്‍ കൂട്ടാക്കുന്നില്ല.

Share
Tweet
SendShareShare

Latest from this Category

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies