കൊച്ചി : ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ സ്വാഗതം ചെയ്യുന്നതായി ദേശീയ പ്രസിഡന്റ് ഡി. രാമകൃഷ്ണറാവു. നിർണായകമായതും വെല്ലുവിളികൾ നിറഞ്ഞതുമായ അടിസ്ഥാന ഘട്ടം വിദ്യാഭ്യാസത്തിന്‍റെ അടിത്തറയും തുടർവിദ്യാഭ്യാസത്തിന്‍റെ ചാലക ശക്തിയുമാണ്. കുട്ടികളിൽ കഴിവുകളും മൂല്യബോധവും കെട്ടിപ്പടുക്കുന്നതിനൊപ്പം വ്യക്തിത്വത്തിന്‍റെ സമഗ്രവികസനത്തിനും അതു വഴി രാഷ്ട്ര വികസനത്തിനും വഴിയൊരുക്കുന്ന പരിവർത്തനാത്മകമായ ഉന്നതനിലവാരം ഈ പാഠ്യപദ്ധതിക്ക് ഉണ്ടെന്ന് വിദ്യാഭാരതി വിശ്വസിക്കുന്നു. ശിശുകേന്ദ്രീകൃതവും വിവിധ തലത്തിലുള്ള അധ്യാപകരുടെ പങ്കാളിത്തത്തോടെയുള്ള കളികളിൽ അധിഷ്ഠിതവുമായ വിദ്യാഭ്യാസം പഠനത്തിന് പുതിയ അന്തരീക്ഷം സൃഷ്ടിക്കും. ഈ പാഠ്യപദ്ധതി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാട് എടുത്തു കാണിക്കുന്നു. മാതൃഭാഷയിലുള്ള അടിസ്ഥാന വിദ്യാഭ്യാസം സ്വന്തം സംസ്ക്കാരത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും രാഷ്ട്രത്തിന്‍റെ സമ്പന്നമായ പാരമ്പര്യത്തെ നിലനിർത്താനും സാധ്യമാക്കുന്നതാണ്. ഈ പാഠ്യപദ്ധതിയിൽ പാരമ്പര്യ മൂല്യബിന്ദുക്കളെ ഉചിതമായി ഉൾപ്പെടുത്തണമെന്നും ആസ്വാദനം താത്പര്യം, പ്രോത്സാഹനം. പ്രാദേശിക – ദേശീയ ബോധം, സ്വത്വബോധം, സാമൂഹിക വീക്ഷണം എന്നിവ ഇസി സി ഇയുടെ പെഡഗോഗിക്കൽ ഫ്രെയിംവർക്കിൽ ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
















