മോസ്‌കോ: ഇന്ത്യയെ പുകഴ്‌ത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. ഭാരതത്തിലെ ജനങ്ങൾ അത്യധികം കഴിവുള്ളവരും മുന്നേറുന്നവരുമാണെന്ന് പുടിൻ പറഞ്ഞു. വികസനത്തിന്‍റെ കാര്യത്തിൽ മികച്ച ഭാവി കൈവരിക്കാൻ ഇന്ത്യയ്‌ക്ക് കഴിയുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
റഷ്യയുടെ ഐക്യദിനത്തോട് അനുബന്ധിച്ച് നവംബർ നാലിന് നടന്ന ചടങ്ങിലാണ് പുടിന്‍റെ പ്രതികരണം. ഭാരതത്തിലേക്ക് നോക്കൂ.. അവിടുത്തെ ഒന്നരലക്ഷം കോടി വരുന്ന ജനങ്ങളാണ് ശക്തിയെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. ആഫ്രിക്കയിലെ കോളനിവത്കരണത്തെക്കുറിച്ചും ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും അപൂർവ്വമായ നാഗരികതയും സംസ്‌കാരവും എപ്രകാരമാണ് റഷ്യയിൽ ഉടലെടുത്ത് എന്നതിനെക്കുറിച്ചും പ്രസിഡന്റ് പുടിൻ വിശദീകരിച്ചു.
ഒരു മൾട്ടിനാഷ്ണൽ രാഷ്‌ട്രമാണ് റഷ്യ. ഇവിടുത്തെ തനതായ നാഗരികതയും സംസ്‌കാരവും റഷ്യയെ ബഹുസ്വരതയുള്ള രാജ്യമാക്കുന്നു. ഒരു പരിധി വരെ യൂറോപ്യൻ സംസ്‌കാരത്തിന്‍റെ ഭാഗം കൂടിയാണ് റഷ്യ. യൂറോപ്പ് എന്ന ഭൂഖണ്ഡത്തിന്‍റെ ക്രിസ്തുമതത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സംസ്‌കാരം റഷ്യയെ സ്വാധീനിച്ചിട്ടുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.
Discussion about this post