VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജനത്തെ ഭരിക്കുന്നത് ഭരണഘടനമാത്രം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

VSK Desk by VSK Desk
21 November, 2022
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: വ്യക്തികളോ സ്ഥാപനങ്ങളോ അല്ല ഭരണഘടനയാണ് ജനങ്ങളെ ഭരിക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പരമാധികാരി ജനങ്ങളാണ്. തെരുവിലുറങ്ങുന്നയാളും പരമാധികാരിയാണ്. അവരുടെ ശബ്ദം വിളിച്ചു പറയുന്ന മാധ്യങ്ങൾ രാജ്യത്തിന്റെ മനസ്സാക്ഷിയാണ് ഉയർത്തിപ്പിടിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സുവർണ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.

ഓരോ വാർത്തയും വിവരവും ജനാധിപത്യത്തിൽ പ്രധാനമായ സംഭാഷണമാണ്. മാധ്യമങ്ങൾ നിരോധിച്ചാലോ ഇല്ലാതായാലോ വരുന്ന സ്ഥിതി സങ്കൽപ്പിച്ചുനോക്കു. എന്താണ്, എങ്ങനെയാണ് എന്ന ആശയം പോലും ഇല്ലാതാകും. ജനങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരും തമ്മിലുള്ള ആരോഗ്യകരമായ സംവാദമാണ് മാധ്യമ ങ്ങൾ. അതില്ലാതായാൽ സംഘർഷം ഉണ്ടാകും. മറ്റെന്തെല്ലാം കുറവുണ്ടെങ്കിലും ഇന്ത്യയിലെ മാധ്യമ പ്രവർത്തനം ലോകത്തെ ഏറ്റവും മികച്ചതാണ്, അദ്ദേഹം പറഞ്ഞു.

ഭരണം എന്നത് നിയമത്തിന്റെ നടത്തിപ്പാണ്. നിയമം എന്നത് ഭരണഘടനയാണ്, വ്യക്തിയോ സ്ഥാപനമോ അല്ല. ഭരണഘടനയല്ലാതെ മറ്റൊന്നുമല്ല നമ്മെ ഭരിക്കുന്നത്. ഭരണഘടനാപരമായ മനസ്സാക്ഷി, ധാർമികത, അധികാരം അല്ലാതെ മറ്റൊന്നുമില്ല. വ്യക്തിപരമായ ധാർമികയും മനസ്സാക്ഷിയും മാന്യതയുമൊക്കെ വേറേ. അതെല്ലാം ആപേക്ഷികമാണ്. ആളിനെ ആശ്രയിച്ചിരിക്കും. മറിച്ച് ഭരണഘടനാപരമായ മനസ്സാക്ഷിയും മാന്യതയും ധാർമികതയും അങ്ങനെയല്ല. ജോലിയിൽനിന്ന് പിരിയുമ്പോൾ ഞാൻ എന്റെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിച്ചുവെന്ന് പറഞ്ഞാൽ അത് എന്റെ കർത്തവ്യത്തിലെ പരാജയമാണ്. മറിച്ച് ഞാൻ ഭരണഘടനയുടെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിച്ചുവെന്ന് പറയാൻ കഴിയുമ്പോഴേ വിജയമാകുന്നുള്ളു, അദ്ദേഹം പറഞ്ഞു.

സർവ്വരും ഭരണഘടനയുടെ കീഴിലാണ്. ഒരു നിയമ നിർമാണസഭ നിയമമുണ്ടാക്കിയാൽ, അത് ഭരണഘടനയുടെ ആമുഖവും അന്തസ്സത്തയും സംരക്ഷിക്കുന്നതല്ലെങ്കിൽ, ഞാൻ അല്ലെങ്കിൽ ഹൈക്കോടതികളിൽ ഇരിക്കുന്ന മറ്റൊരാൾ അത് റദ്ദാക്കും. അതാണ് ഭരണഘട

ഭരണഘടന നിയമ നിർമാണം, നിർവഹണം, നീതിന്യായം എന്നീ മൂന്നു വിഭാഗമാണ്. അതിൽ മാധ്യമങ്ങളില്ല. മാധ്യമ സ്വാതന്ത്ര്യം എന്നത് ഭരഘടനയിലില്ല. കോടതിവിധികളിലേ ഉള്ളു. പക്ഷേ മൗലികാവകാശമായ, പറയാനും ആവിഷ്കരിക്കാനുമുള്ള പൗരന്റെ അവകാശത്തിലൂടെയാണ് മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാ ശവും വരുന്നത്. ഓരോ പൗരന്റെയും ഇടനിലക്കാരാണ് മാധ്യമങ്ങൾ. മാധ്യമങ്ങൾ ഏതുതരം നിയന്ത്രണത്തിന് വിധേയമാവുന്നതും ഭൂഷണമല്ല, സ്വയം നിയന്ത്രണമാണ് അവയ്ക്ക് വേണ്ടത്. പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികൾ ജനങ്ങളിലേക്കെത്തുന്നതും മാധ്യമങ്ങളിലൂടെയാ ണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷനായി. പ്രസ് ക്ലബിന്റെ തെരുവത്ത് രാമൻ പുരസ്കാരം വി.എം. ഇബ്രാഹിം (എഡിറ്റർ, മാധ്യമം), മുഷ്താഖ് സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ് സുമേഷ് കോടിയത്ത് (ഫോട്ടോഗ്രാഫർ, ദേശാഭിമാനി), പി. ഉണ്ണികൃഷ്ണൻ പുരസ്കാരം ടി.വി. പ്രസാദ് (ചീഫ് റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർ ഏറ്റുവാങ്ങി. മലയാള മനോരമ ചിഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ രചിച്ച “മീഡിയ: സത്യം, സത്യാനന്തരം’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രൊഫ. കൽപറ്റ നാരായണൻ ഏറ്റുവാങ്ങി. പ്രസ്ക്ലബ് സെക്രട്ടറി പി. എസ്. രാകേഷ്, ട്രഷറർ പി.വി. നജീബ്, പി.ജെ. ജോഷ്വ, കെഡിഎഫ് ട്രഷറർ അബ്ദുൽ അസീസ് ആരിഫ്, അവാർഡ് ജേതാക്കൾ സംസാരിച്ചു.

Share5
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies