ചെര്‍പ്പുളശ്ശേരി: ഫ്യൂഡല്‍ കാലഘട്ടത്തിന്‍റെ സംസ്‌കാര വിശേഷങ്ങളുടെ മാത്രം കവിയായിരുന്നില്ല ഒളപ്പമണ്ണയെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ രണ്ടുദിവസത്തെ ഒളപ്പമണ്ണ ജന്മശതാബ്ദി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വത്തിന്‍റെ ആശയങ്ങളാണ് കവിതകളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. അതേസമയം പാരമ്പര്യത്തെ തന്‍റെ കവിതകളില്‍ സമന്വയിപ്പിക്കുവാനും ഒളപ്പമണ്ണക്ക് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കവി പ്രഭാവര്‍മ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.എ. വാസുദേവന്‍ ആമുഖപ്രഭാഷണം നടത്തി.
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ പ്രൊഫ. കെ.പി. ശങ്കരനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉപഹാരം നല്‍കി ആദരിച്ചു. കെ.പി. ശങ്കരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ഭാര്യ വിജയലക്ഷ്മി, ഒളപ്പമണ്ണയുടെ സഹധര്‍മിണി ശ്രീദേവി ഒളപ്പമണ്ണ, ഹരി ഒളപ്പമണ്ണ, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എം. പരമേശ്വരന്‍ സംസാരിച്ചു.
‘ഒളപ്പമണ്ണയിലെ വഴികാട്ടി’എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണന്‍, ‘ഒളപ്പമണ്ണ: വ്യക്തിസ്മരണ’ എന്ന വിഷയത്തില്‍ ആത്മാരാമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ. എം.ആര്‍. രാഘവവാരിയര്‍ അധ്യക്ഷത വഹിച്ചു.
ആലങ്കോട് ലീലാകൃഷ്ണന്‍, പദ്മദാസ് എന്നിവര്‍ പ്രഭാഷണം നടത്തി. കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കവിസമ്മേളനം റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കരിമ്പുഴ രാമചന്ദ്രന്‍, ബി.കെ. ഹരിനാരായണന്‍, മാധവന്‍ പുറച്ചേരി, പി.എന്‍. വിജയന്‍, ജ്യോതിഭായ് പരിയാടത്ത്, കെ.പി. ശൈലജ, എ.വി. വാസുദേവന്‍ പോറ്റി എന്നിവര്‍ കവിതകള്‍ ആലപിച്ചു.
Discussion about this post